ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് കുട്ടിയെ വെടിവച്ചു കൊന്നു, പിന്നില്‍ ഉന്നതജാതിക്കാരെന്ന് കുടുംബം
ലക്നൗ: ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 17 കാരനെ ഉത്തര്‍പ്രദേശില്‍ വെടിവച്ചു കൊന്നു. വികാസ് കുമാര്‍ ജാദവ് എന്ന 17കാരനെയാണ് വെടിവച്ചു കൊന്നത്. ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. ദിവസങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ഉന്നത ജാതിക്കാരുമയി തര്‍ക്കം നിലനിന്നിരുന്നെന്ന് വികാസ് കുമാറിന്റെ പിതാവ് ആരോപിക്കുന്നു. നാല് പേര് വീട്ടില്‍ കയറി ആക്രമിച്ച മകനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പിതാവ് പറഞ്ഞു.

ഹോരം ചൗഹാന് എന്ന 18 വയസുകാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മകനെ കൊലപ്പെടുത്തിയതിന് പിന്നിലെന്ന് പിതാവ് പറഞ്ഞു. വെടിവച്ചതിന് ശേഷം ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. ജൂണ്‍ ഒന്നാം തീയതി വികാസ് കുമാര്‍ ആരോഹ ജില്ലയിലെ ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഉന്നത ജാതിയില്‍പ്പെട്ട ഹോരാം ചൗഹാന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍പ്പ് മറികടന്ന് വികാസ് ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ചിരുന്നെന്ന് പിതാവ് ഓം പ്രകാശ് ജാദവ് പറഞ്ഞു. ജാതവ് സമുദായത്തില്‍പ്പെട്ടയാളാണെന്ന് പറഞ്ഞാണ് വികാസിനെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞത്.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ പുറത്തെത്തിയ വികാസിനെ ഉന്നത ജാതിക്കാര്‍ ആവിടെവച്ച് ആക്രമിച്ചിരുന്നു. ഇതിനെതിരെ അന്ന് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും പിതാവ് ആരോപിക്കുന്നു. എന്നാല്‍ വികാസിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കമല്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികള്‍ കളിക്കുമ്പോള്‍ തമ്മിലുണ്ടായ തര്‍ക്കമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്ന് പൊലീസ് ഓഫീസര്‍ നീരജ് കുമാര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതികളായ ഹോരം ചൗഹാന് ഉള്‍പ്പടെയുള്ള നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് അംറോഹ പൊലീസ് സൂപ്രണ്ട് വിപിന്‍ ടണ്ട അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications