കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് കുട്ടിയെ വെടിവച്ചു കൊന്നു, പിന്നില്‍ ഉന്നതജാതിക്കാരെന്ന് കുടുംബം

Google Oneindia Malayalam News

ലക്‌നൗ: ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 17 കാരനെ ഉത്തര്‍പ്രദേശില്‍ വെടിവച്ചു കൊന്നു. വികാസ് കുമാര്‍ ജാദവ് എന്ന 17കാരനെയാണ് വെടിവച്ചു കൊന്നത്. ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. ദിവസങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ഉന്നത ജാതിക്കാരുമയി തര്‍ക്കം നിലനിന്നിരുന്നെന്ന് വികാസ് കുമാറിന്റെ പിതാവ് ആരോപിക്കുന്നു. നാല് പേര്‍ വീട്ടില്‍ കയറി ആക്രമിച്ച മകനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പിതാവ് പറഞ്ഞു.

gun

ഹോരം ചൗഹാന്‍ എന്ന 18 വയസുകാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മകനെ കൊലപ്പെടുത്തിയതിന് പിന്നിലെന്ന് പിതാവ് പറഞ്ഞു. വെടിവച്ചതിന് ശേഷം ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. ജൂണ്‍ ഒന്നാം തീയതി വികാസ് കുമാര്‍ ആരോഹ ജില്ലയിലെ ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഉന്നത ജാതിയില്‍പ്പെട്ട ഹോരാം ചൗഹാന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍പ്പ് മറികടന്ന് വികാസ് ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ചിരുന്നെന്ന് പിതാവ് ഓം പ്രകാശ് ജാദവ് പറഞ്ഞു. ജാതവ് സമുദായത്തില്‍പ്പെട്ടയാളാണെന്ന് പറഞ്ഞാണ് വികാസിനെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞത്.

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ പുറത്തെത്തിയ വികാസിനെ ഉന്നത ജാതിക്കാര്‍ ആവിടെവച്ച് ആക്രമിച്ചിരുന്നു. ഇതിനെതിരെ അന്ന് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും പിതാവ് ആരോപിക്കുന്നു. എന്നാല്‍ വികാസിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കമല്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികള്‍ കളിക്കുമ്പോള്‍ തമ്മിലുണ്ടായ തര്‍ക്കമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്ന് പൊലീസ് ഓഫീസര്‍ നീരജ് കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതികളായ ഹോരം ചൗഹാന്‍ ഉള്‍പ്പടെയുള്ള നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് അംറോഹ പൊലീസ് സൂപ്രണ്ട് വിപിന്‍ ടണ്ട അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ലോകത്ത് കൊവിഡ് വ്യാപനം ഗുരുതരമാകുന്നു, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിന്നോട്ട് പോകരുതെന്ന് ഡബ്ല്യൂഎച്ച്ഒലോകത്ത് കൊവിഡ് വ്യാപനം ഗുരുതരമാകുന്നു, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിന്നോട്ട് പോകരുതെന്ന് ഡബ്ല്യൂഎച്ച്ഒ

'നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ, ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കും''നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ, ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കും'

നിയമോപദേശം വല്ലതും തേടിയോ, എന്റെ ഈ ചോദ്യത്തിന് ഉത്തരം പറയണം മിസ്റ്റര്‍ കേജ്രിവാള്‍; തുറന്നടിച്ച് ചിദംബരം..!!നിയമോപദേശം വല്ലതും തേടിയോ, എന്റെ ഈ ചോദ്യത്തിന് ഉത്തരം പറയണം മിസ്റ്റര്‍ കേജ്രിവാള്‍; തുറന്നടിച്ച് ചിദംബരം..!!

English summary
17 year old Dalit boy shot dead after entering the temple in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X