Get Updates
Get notified of breaking news, exclusive insights, and must-see stories!

17 കാരിയായ മകളോട് അമ്മ ചെയതത് കേട്ടാല്‍ ഞെട്ടും!!! മാസങ്ങളോളം മുറിയില്‍...ഒടുവില്‍

പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്

ദില്ലി: ദില്ലിയില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. വീട്ടുതതടങ്കലില്‍ അടയ്ക്കപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തുകായിരുന്നു. സ്വന്തം അമ്മ തന്നെയാണ് പിഹു ഘോഷെന്ന 17 കാരിയെ ഇവിടെ തടവില്‍ ഇട്ടതെന്നാണ് പോലീസിനു ലഭിച്ച വിവരം.

കേസ് നടക്കുന്നു

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വിവാഹമോചനക്കേസ് നേരത്തേ ഫയല്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമപ്പോരാട്ടം നടക്കുന്നതിനിടെയാണ് മകളെ അമ്മ വീട്ടിനകത്തു പൂട്ടിയിട്ടത്. ഭക്ഷണം നല്‍കാന്‍ എല്ലാ ദിവസവും ഇവര്‍ വീട്ടിലെത്തിയിരുന്നു.

മൂന്നു മാസം

കഴിഞ്ഞ മൂന്നു മാസമായി 17 കാരി വീട്ടിലെ അടച്ചിട്ട മുറിയില്‍ അടിമയെപ്പോലെ കഴിയുകയായിരുന്നു. പാണ്ഡവ് നഗറിലെ വീട്ടിലാണ് കുട്ടിയെ തടവിലിട്ടത്. ഒടുവില്‍ പോലീസെത്തി വാതില്‍ തകര്‍ത്തു പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

പരാതി നല്‍കി

അയല്‍വാസിയാണ് 17 കാരിയായ പെണ്‍കുട്ടിയെ അമ്മ വീട്ടു തടങ്കലില്‍ പാര്‍പ്പിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. കഴിഞ്ഞ 10 ദിവസമായി വീട്ടിനുള്ളില്‍ നിന്നു പെണ്‍കുട്ടി കരയുന്നതിന്റെ ശബ്ദം കേട്ടിരുന്നതായും ഇയാള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പോലീസ് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

മുറി കണ്ട് ഞെട്ടി

പെണ്‍കുട്ടി കഴിഞ്ഞ മുറി പരിശോധിച്ച പോലീസ് ഞെട്ടി. വലിയ മാലിന്യമാണ് മുറിയില്‍ കണ്ടെത്തിയത്. പഴകിയ ഭക്ഷണ സാധനങ്ങള്‍, വെള്ളക്കുപ്പികള്‍, മുഷിഞ്ഞ വസ്ത്രങ്ങള്‍, കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ എന്നിവയാണ് മുറിയില്‍ കണ്ടത്.

കിടന്നിരുന്നത്

രണ്ടു ഇരുമ്പുകസേരകള്‍ അടുപ്പിച്ച് ഇട്ട ശേഷം ഇവയ്ക്ക് മുകളില്‍ വിരിച്ചാണ് പെണ്‍കുട്ടി ഇത്രയും നാള്‍ കിടന്നിരുന്നത്. ഒരു സീലിങ് ഫാനും ബള്‍ബും കൂടിയാണ് മുറിയില്‍ കാണപ്പെട്ട മറ്റു വസ്തുക്കള്‍.

പെണ്‍കുട്ടി ആശുപത്രിയില്‍

അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടി ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

പൂട്ടിയിട്ടിട്ടില്ല

പെണ്‍കുട്ടിയെ അമ്മ തടവില്‍ ഇട്ടതു തന്നെയാണെന്നു പോലീസ് വ്യക്തമാക്കുമ്പോള്‍ കുട്ടി ഇതു നിഷേധിക്കുകയാണ്. താന്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് മുറിക്കുള്ളില്‍ തന്നെ താമസിച്ചതെന്നു പെണ്‍കുട്ടി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+