പെൺകുട്ടികൾ സുരക്ഷിതരല്ല! 17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു, നടുക്കം മാറാതെ രാജ്യം..
വീട്ടിൽ അതിക്രമിച്ചു കയറിയാണ് രണ്ടു പേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
കാൺപൂർ: ഹരിയാനയിലെ നിർഭയ മോഡൽ ബലാത്സംഗത്തിന് പിന്നാലെ രാജ്യത്തെ നടുക്കി മറ്റൊരു സംഭവവും. ഉത്തർപ്രദേശിലെ ഹമിർപൂരിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു. ഹമിർപൂർ ജില്ലയിലെ മജ്ഗാവൺ മേഖലയിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
വീട്ടിൽ അതിക്രമിച്ചു കയറിയാണ് രണ്ടു പേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവസമയത്ത് പെണ്‍കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ക്രൂരബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ജീവനോടെ കത്തിച്ചതിന് പിന്നാലെ ഇളയ സഹോദരൻ വീട്ടിലെത്തിയെങ്കിലും ഇയാളെ അക്രമികൾ അടിച്ചോടിച്ചു.

വൈകീട്ട്...
ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ മജ്ഗാവൺ മേഖലയിലാണ് ദാരുണമായ സംഭവമുണ്ടായത്. വീട്ടിൽ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. ഇതിനുശേഷം അക്രമികൾ പെൺകുട്ടിയോടെ ജീവനോടെ കത്തിക്കുകയായിരുന്നു.

ഭീഷണിപ്പെടുത്തി...
സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ സഹോദരൻ വീട്ടിലെത്തിയിരുന്നെങ്കിലും ഇയാളെ അക്രമികൾ ഭീഷണിപ്പെടുത്തി. വടിയും വാളുമേന്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ സഹോദരൻ വീട്ടിൽ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.

പ്രാഥമിക നിഗമനം...
ബലാത്സംഗത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പെൺകുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചതോടെയാണ് പോലീസ് സംഭവമറിയുന്നത്.

സഹോദരൻ പറയുന്നത്...
സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ സഹോദരൻ പറയുന്നത് ഇങ്ങനെ: മുത്തശിയുടെ അടുത്ത് പോയിരുന്ന താൻ വൈകീട്ട് ആറു മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. എന്നാൽ വീടിന്റെ മുൻവാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് മേൽക്കൂര പൊളിച്ച് വീട്ടിൽ പ്രവേശിച്ചു.

കരിഞ്ഞ മണം...
വീടിനകത്ത് കടന്ന തനിക്ക് മൃതദേഹം കരിഞ്ഞതിന്റെ ഗന്ധമടിച്ചെന്നും, തുടർന്ന് രണ്ടുപേർ മൃതദേഹത്തിനരികെ നിൽക്കുന്നത് കണ്ടുവെന്നും സഹോദരൻ പറഞ്ഞു. ഇതിനു സമീപം മണ്ണെണ്ണയും ഉണ്ടായിരുന്നു. എന്നാൽ തന്നെ കണ്ടതോടെ അക്രമികൾ വാളു വടിയും ഉപയോഗിച്ച് ആക്രമിക്കാൻ തുനിഞ്ഞു. തുടർന്ന് അവിടെനിന്നും ഓടിരക്ഷപ്പെട്ട് മുത്തശിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു.

കേസ്...
മാതാപിതാക്കളും ബന്ധുക്കളും വീട്ടിലെത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞിരുന്നു. സോനു, സുനിൽ എന്നിവരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവരുടെ പരാതിയിൽ ഇരുവർക്കുമെതിരെ കേസെടുത്തതായും ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. അതേസമയം പെൺകുട്ടിയുടെ വിവാഹത്തിനായി കരുതിയ പണവും സ്വർണ്ണാഭരണങ്ങളും നഷ്ടപ്പെട്ടതായും കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. മദ്ധ്യപ്രദേശ് സ്വദേശിയുമായി വരുന്ന ഏപ്രിലിലായിരുന്നു പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications