17 കാരി ആഡംബര കാറില്‍ വെടിയേറ്റ് മരിച്ചു; പ്രതി സുഹൃത്ത്!
ദില്ലിയിലെ നാജഫര്‍ഗയില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം
ദില്ലി: സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിയ്ക്കുകയായിരുന്ന 17കാരി കാറില്‍ വെടിയേറ്റ് മരിച്ചു. ദില്ലിയിലെ നാജഫര്‍ഗയില്‍ ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തിന് വേണ്ടി കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. കാണാതായ സുഹൃത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണത്തിന് പുറത്തുപോയ പെണ്‍കുട്ടിയെ ഷോപ്പിംഗിനും ശേഷം വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു സംഭവം. മകള്‍ വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വൈകിട്ട് 7.30 ന് ഫോണില്‍ വിളിച്ചപ്പോഴാണ് പെണ്‍കുട്ടി അമ്മയുമായി ഒടുവില്‍
സംസാരിച്ചത്.

കേട്ടത് വെടിയൊച്ച
സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് സമീപത്തെത്തിയ കാറില്‍ നിന്ന് വെടിയൊച്ച കേട്ടതായും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കാറിനുള്ളില്‍ മറ്റൊരു ആണ്‍കുട്ടി ഉണ്ടായിരുന്നതായും അമ്മ പൊലീസിനോട് വെളിപ്പെടുത്തി.

രക്തത്തില്‍ കുളിച്ച്
വെടിയൊച്ച കേട്ട് കാറിന് സമീപത്തേയ്്ക്ക് എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടതെന്നും അമ്മ പറയുന്നു. കാറിലുണ്ടായിരുന്ന ആണ്‍കുട്ടി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെ
ടുകയായിരുന്നു.

തോക്ക് കണ്ടെടുത്തു
പെണ്‍കുട്ടിയ്‌ക്കെതിരെ നിറയൊഴിച്ച തോക്ക് കാറില്‍ നിന്ന് കണ്ടെടുത്തു.

ആണ്‍കുട്ടി ഒളിവില്‍
സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട ആണ്‍കുട്ടിയെ കാണാതായതായി കുടുംബവും സ്ഥിരീകരിച്ചിട്ടുള്ള സംഭവത്തിലെ ദുരൂഹത കണക്കിലെടുത്ത് ആണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications