Get Updates
Get notified of breaking news, exclusive insights, and must-see stories!

17 വയസുള്ള വേലക്കാരി മരിച്ച നിലയില്‍; സ്ത്രീയുടെ അവിഹിതം കണ്ടതിലുള്ള കൊലപാതകം?

ദില്ലി: ദില്ലി വസന്ത് കുഞ്ച് ഏരിയയില്‍ പതിനേഴുവയസുള്ള വേലക്കാരി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. ബുധനാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ ജോലി ചെയ്യുന്ന വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കൂ എന്ന നിലപാടിലാണ് പോലീസ്.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം സീലിങ് ഫാനില്‍ കെട്ടിത്തൂക്കിയതാണെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. വീട്ടുടമസ്ഥയുടെ രഹസ്യം മകള്‍ക്കറിയാം. അത് പുറത്തുപറയുമെന്ന് ഭയന്നാണ് കൊലപാതകമെന്ന് സംശയിക്കുന്നതായി കുട്ടിയുടെ മാതാവ് പറയുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. ഒരു വര്‍ഷത്തോളമായി ദില്ലിയില്‍ വീട്ടുജോലി ചെയ്തുവരികയാണ്.

suicide

മകള്‍ വീട്ടുടമസ്ഥതയുടെ അവിഹിത ബന്ധത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീ വീട്ടില്‍ തനിച്ചുള്ളപ്പോള്‍ അന്യ പുരുഷന്മാര്‍ അവിടെ എത്താറുണ്ട്. തന്നോട് കുട്ടികളുമായി ഗ്രൗണ്ടില്‍പോയി കളിക്കാനാണ് വീട്ടുടമസ്ഥ പറയാറുള്ളതെന്നും മകള്‍ പറഞ്ഞു. ഇക്കാര്യം മറ്റാരോടും പറയരുതെന്ന് താന്‍ മുന്നറിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അത് തന്റെ മകളുടെ ജീവിതംതന്നെ ഇല്ലാതാക്കിയെന്ന് അമ്മ പറഞ്ഞു.

സംഭവത്തില്‍ അസ്വാഭാവികത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തലയിലും കഴുത്തിലും അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ അന്തിമ നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയൂ എന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+