ഫേസ്ബുക്ക് പ്രണയത്തിനൊടുവില്‍ പീഡനം, ഗര്‍ഭിണിയായ 17 കാരി നീതി തേടി പോലീസ് സ്‌റ്റേഷനില്‍
പുനെ: സോഷ്യല്‍ മീഡിയയിലൂടെ പ്രണയത്തിലായ 17 കാരിയെ പുനെ സ്വദേശിയായ 21 കാരന്‍ പീഡിപ്പിച്ചു. വിവാഹ വാഗ്ദാനെ നല്‍കിയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
ബിരുദം പൂര്‍ത്തിയാക്കിയ യുവാവ് പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. പരസ്പരം നേരിട്ട് കാണാന്‍ പെണ്‍കുട്ടിയെ പുനെയിലേക്ക് വിളിച്ച് വരുത്തുകയും ലോഡ്ജില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ അബോഷന്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

യുവാവുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പുനെയില്‍ എത്തി യുവാവിന്റെ വീട്ടുകാരെ നേരിട്ട് കണ്ട് സംസാരിച്ചുവെങ്കിലും അവരും തള്ളിപറയുകയാണ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് പീഡനക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications