ശിക്ഷ കഴിഞ്ഞിറങ്ങിയ 17കാരന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ വൃദ്ധയെ കൊലപ്പെടുത്തി!
ദില്ലി: കൊലക്കുറ്റത്തിന് അറസ്റ്റിലാകുകയും രണ്ട് മാസം ജുവനൈല്‍ ഹോമില്‍ കഴിയുകയും ചെയ്ത 17കാരന്‍ വൃദ്ധയെ കൊലപ്പെടുത്തി. സ്വഭാവ ഗുണം കൊണ്ട് ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്തുവിട്ട കൗമാരക്കാരനാണ് വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊന്നത്. ദില്ലിയിലെ ഫരീദാബാദിലുള്ള വീട്ടില്‍ മോഷണം നടത്തവെയാണ് വൃദ്ധയെ കൊലപ്പെടുത്തുന്നത്.
റിയാലിറ്റി ഷോയ്ക്ക് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 2014ല്‍ 13കാരനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജുവനൈല്‍ ഹോമില്‍ നിന്നും സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ കൗമാരക്കാരനെ പുറത്തുവിടുകയായിരുന്നു. ദില്ലിയിലെ ബികെ ദത്ത് കോളനി നിവാസിയായ മിതിലേഷ് ജയിനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

വൃദ്ധയ്ക്ക് 65 വയസ് പ്രായം കാണും. വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭാരണങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ് ഇയാളെ പോലീസ് പിടികൂടിയത്. ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള പണത്തിനു വേണ്ടിയാണ് ഇയാള്‍ 13കാരനെ തട്ടിക്കൊണ്ടുപോയി കൊന്നത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയി രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു ലക്ഷ്യം. 60,000രൂപയാണ് ഇയാള്‍ രക്ഷിതാക്കളില്‍ നിന്നും അന്ന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കുട്ടി കൊല്ലപ്പെടുകയായിരുന്നു. കേസില്‍ ഇയാളുടെ കൂട്ടുകാരിയും ഉള്‍പ്പെട്ടിരുന്നു.












Click it and Unblock the Notifications