കാമുകനൊപ്പം ബിയര്‍ പങ്കിട്ടു; പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ലോഡ്ജിലുപേക്ഷിച്ചു...
മുംബൈ: കാമുകനൊപ്പം ബിയര്‍ പങ്കിട്ട പതിനേഴുകാരിക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവിതം. ബിയറില്‍ മയക്കുമരുന്ന് കലര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കാമുകനും കൂട്ടുകാരും ലോഡ്ജിലുപേക്ഷിച്ചു. മുംബൈയിലെ വാസി എന്ന ഗ്രാമത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത യുവതിയെ കാമുകനും കൂട്ടുകാരും പീഡിപ്പിചത്. കഴിഞ്ഞയാഴ്ച്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ട് പേരെ വാലീവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂലൈയ് ആറിനാണ് പീഡനം നടന്നത്. ഡാന്‍സ് ക്ലാസിന് പോകാനായി ബസ്റ്റോപ്പില്‍ നിന്നിരുന്ന പെണ്‍കുട്ടിയെ കാമുകന് കാറിലെത്തി കൂടെ കൂട്ടി. കാറില്‍ ഇയാളെ കൂടാതെ മൂന്ന് പേര് കൂടിയുണ്ടായിരുന്നു. ബിവാന്‍ഡി താലൂക്കിലെ വജ്രേശ്വരി എന്ന സ്ഥലത്തേക്കാണ് ഇവര്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. ഇവിടെ ഒരു ലോഡ്ജില്‍ മുറിയെടുത്ത കാമുകനും കൂട്ടുകാരും പെണ്‍കുട്ടിയെ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ബിയറില്‍ മയക്ക് മരുന്ന് കലര്‍ത്തി ബോധം കെടുത്തിയാണ് പെണ്‍കുട്ടിയെ നാല് പേര് ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ബോധം നഷ്ടപ്പെട്ട യുവതിയെ ആദ്യം കാമുകനും പിന്നീട് കൂടെ വന്ന സുഹൃത്തുക്കളും പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടിയെ യുവാക്കള്‍ ബലമായി പിടിച്ച് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി. ബോധം നഷ്ട്ടപ്പെട്ട പെണ്‍കുട്ടിയെ മുറിയിലടച്ച് യുവാക്കള്‍ കടന്ന് കളയുകയായിരുന്നു. എല്ലാവരും 20 വയസില്‍ താഴെയുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
ബോധം വന്നപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി മനസിലാക്കുന്നത്. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് വിവരം അറിയിച്ചു. പെണ്‍കുട്ടിയെ പോലീസ് മെഡിക്കല്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്.
തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകളിട്ടാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. നാല് യുവാക്കള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കണ്ടിട്ടും മുറി നല്കിയ ലോഡ്ജ് ഉടമയ്ക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications