അധികാരം കിട്ടാന്‍ കൂറുമാറിയത് 170 കോണ്‍ഗ്രസ് എംഎല്‍എമാര്‍; 18 ബിജെപി... എഡിആര്‍ റിപ്പോര്‍ട്ട്
ദില്ലി: അഞ്ചു വര്‍ഷത്തിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നത് 170 കോണ്‍ഗ്രസ് എംഎല്‍എമാര്‍. വീണ്ടും മല്‍സരിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി വിട്ടത് 18 എംഎല്‍എമാരാണ്. പാര്‍ലമെന്റംഗങ്ങളും സമാനമായ ലക്ഷ്യത്തോടെ കളം മാറിയിട്ടുണ്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 2016 മുതല്‍ 2020 വരെയുള്ള കണക്കുകളാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്.

അഞ്ചു വര്‍ഷത്തിനിടെ വിവിധ സംസ്ഥാനങ്ങളില്‍ 405 എംഎല്‍എമാരാണ് വീണ്ടും മല്‍സരിച്ചത്. മല്‍സരിക്കുക എന്ന ലക്ഷ്യത്തോടെ 182 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. 38 പേര്‍ കോണ്‍ഗ്രസിലും ചേര്‍ന്നു. 25 എംഎല്‍എമാര്‍ തെലങ്കാന രാഷ്ട്രസമിതിയിലും അംഗത്വമെടുത്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ അഞ്ച് എംപിമാര്‍ ബിജെപി വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച രാജ്യസഭാംഗങ്ങള്‍ 7 പേരാണ്.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം
മധ്യപ്രദേശ്, മണിപ്പൂര്‍, ഗോവ, അരുണാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ എംഎല്‍എമാരുടെ കളംമാറ്റം ഭരണ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. അധികാരം പിടിക്കാന്‍ വേണ്ടി ബിജെപി നടത്തിയ നീക്കങ്ങളാണ് മധ്യപ്രദേശിലും കര്‍ണാടകത്തിലും വിവാദമായത്. ബിജെപി ലക്ഷ്യം നേടുകയും ചെയ്തു. ഏറ്റവും ഒടുവില്‍ കളംമാറ്റം നടന്ന പുതുച്ചേരിയിലെ കാര്യങ്ങള്‍ എഡിആര്‍ റിപ്പോര്‍ട്ടിലില്ല. അതുകൂടി ഉള്‍പ്പെടുത്തുമ്പോള്‍ കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം ഇനിയും വര്‍ധിക്കും.
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications