Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ 170 ജില്ലകള്‍ കൊറോണ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍; കേരളത്തില്‍ 6; ഒന്നിലുംപെടാതെ കോഴിക്കോട്

ദില്ലി: രാജ്യം കൊറോണ വൈറസ് രോഗത്തിന്റെ പിടിയിലാണ്. 11,933 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരേയും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 393 പേര്‍ രോഗ ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. െൈകറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ കാലാവധി മെയ് മൂന്ന് വരെ നീട്ടാനാണ് തീരുമാനം. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയും ശേഷം ചില മേഖലകളില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ ജില്ലകളെ മൂന്ന് സോണുകളാക്കി തിരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഹോട്ട്‌സ്‌പോട്ടുകള്‍, നോണ്‍ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍, ഗ്രീന്‍ സോണുകള്‍ എന്നിങ്ങനെ മൂന്ന് സോണുകളായാണ് ജില്ലകളെ തരം തിരിച്ചത്. ഒരു ജില്ലയിലേയും കൊറോണ വ്യാപനത്തിന്റെ തീവ്രതയനുസരിച്ചാണ് ഇതിനെ പട്ടികപ്പെടുത്തിയത്.

തീവ്രഹോട്ട്‌സ്‌പോട്ടുകള്‍

തീവ്രഹോട്ട്‌സ്‌പോട്ടുകള്‍

രാജ്യത്തെ 700 ജില്ലകളില്‍ 170 ജില്ലകളാണ് തീവ്രഹോട്ട്‌സ്‌പോര്‍ട്ട്‌കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുതലുള്ള ജില്ലകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഹോട്ട്‌സ്‌പോര്‍ട്ടായി തീരുമാനിച്ച ജില്ലകളിലം രോഗികള്‍ പൂര്‍ണ്ണമായും സുഖപ്പെട്ട ശേഷം അടിത്ത 28 ദിവസം വരെ എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

നോണ്‍ഹോട്ട്‌സ്‌പോര്‍ട്ട്

നോണ്‍ഹോട്ട്‌സ്‌പോര്‍ട്ട്

രാജ്യത്തെ 207 ജില്ലകളാണ് നോണ്‍ഹോട്ട്‌സ്‌പോര്‍ട്ട് വിഭാഗത്തില്‍ പ്പെടുന്നത്. രോഗ ബാധിതര്‍ താരതമ്യേന കുറവുള്ള ജില്ലകളാണിവ. ഈ സ്ഥലങ്ങളില്‍ രോഗ വ്യാപനമുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ അഅത് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഗ്രീന്‍സോണ്‍

ഗ്രീന്‍സോണ്‍


ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിക്കാത്ത് ജില്ലകളാണ് ഗ്രീന്‍സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്ത് ഇതുവരേയും സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രോഗ്ബാധിതരില്‍ 11.41 ശതമാനം പേര്‍ രോഗമുക്തരായതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആറ് മെട്രോനഗരങ്ങളും ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബംഗ്‌ളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ കേന്ദ്രങ്ങള്‍ ഹോട്ടസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലാണ്.

കേരളം

കേരളം

കേരളത്തിലെ 14 ജില്ലകളില്‍ ആറ് ജില്ലകളാണ് ഹോട്ട്‌സ്‌പോര്‍ട്ടുകളായി പ്രഖ്യാപിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്. കാസര്‍ഗോഡ്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് ജില്ലകളിലെ ചില മേഖലകളും ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു.

ആറ് ജില്ലകള്‍

ആറ് ജില്ലകള്‍

കേരളത്തിലെ ആറ് ജില്ലകളാണ് നോണ്‍ഹോട്ട്‌സ് പോര്‍ട്ട് കേന്ദങ്ങളിലും ഉള്‍പ്പെടുന്നത്. തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നീ ആറ്് ജില്ലകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

Recommended Video

cmsvideo
    Health Ministry identifies 170 districts in India as hotspots | Oneindia Malayalam
     കോഴിക്കോട്

    കോഴിക്കോട്

    അതേസമയം കേരളത്തിലെ കോഴിക്കോട് ജില്ല ഇരുപട്ടികയിലുമില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. എടച്ചേരി ഗ്രാമപഞ്ചായത്തില്‍ രണ്ടേ പേര്‍ക്കും മാഹിയോടടുത്ത പ്രദേശമായ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ ഇതുവരേയും 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+