ഖുറാന്‍ തെറ്റായി വായിച്ചതിന് ശിക്ഷ 170 പുഷ് അപ്പ്
ബറേലി: തെറ്റായി വായിച്ചാല്‍ ഇത്രയും വലിയ ശിക്ഷ കിട്ടുമോ? ഖുറാന്‍ തെറ്റായി ഉരുവിട്ടതിന് 10 വയസുകാരന് മൗലവി നല്‍കിയ ശിക്ഷ കേട്ടാല്‍ ആരും ഒന്നു ഞെട്ടിപ്പോകും. ഖുറാനിലെ ഒരധ്യായം തെറ്റിച്ച് ഉരുവിട്ട പത്തുവയസ്സുകാരന്റെ പുറത്ത് കയറിയിരുന്ന മൗലവി കുട്ടിയോട് പുഷ് അപ്പ് എടുക്കാന്‍ ആവശ്യപ്പെട്ടു.
ഒന്നും രണ്ടും തവണയല്ല 170 തവണയാണ് കുട്ടിയെക്കൊണ്ട് പുഷ് അപ്പ് എടുപ്പിച്ചത്. ഉത്തരപ്രദേശിലെ ബറേലിയിലെ ഒരു മദ്രസയിലാണ് സംഭവം നടന്നത്. പുറത്ത് കയറിയിരുന്ന മൗലവി കുട്ടിയെ വടികൊണ്ട് അടിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തുവത്രെ.

ബറേലിയിലെ ഫില്‍ബിന്ദ് ബൈപ്പാസിന് സമീപത്തെ മദ്രസയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലപീഡനം നടന്നത്. ബാലനിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടിയുടെ നട്ടെല്ലിന് പൊട്ടലുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിന് ശേഷം മൗലവി ഒളിവില്‍ പോയി
സംഭവത്തില്‍ മദ്രസ ഇന്‍ ചാര്‍ജായ മൗലവിക്കും രണ്ടു ജീവനക്കാര്‍ക്കുമെതിരേ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications