കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ 1707; കൂടുതൽ മലപ്പുറത്ത്,കുറവ് വയനാട്

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. . ഇവരിൽ 1066 പേർ എൽ പി, യു പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. 189 അനാധ്യാപകരും വാക്സീൻ എടുത്തിട്ടില്ല. ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സിനെടുത്തിട്ടില്ല.വി എച്ച് എസ് ഇയിൽ 229 അധ്യാപകരാണ് വാക്സിനെടുക്കാതത്. മുഴുവൻ അനധ്യാപകരും വാക്സിൻ എടുത്തിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 nemom--v-sivankutty-cpim-1625738

ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ് 201 പേരാണ് ഇവിടെ വാക്സിൻ എടുക്കാത്തത്. രണ്ടാമത് കോഴിക്കോട് ജില്ലയിലാണ്. ഇവിടെ 151 പേർ വാക്സിൻ സ്വീകരിച്ചിട്ടില്ല. കുറവ് വയനാട് ജില്ലയിൽ (29). തിരുവനന്തപുരത്ത 110, കൊല്ലം 90, പത്തനംതിട്ട 51
ആലപ്പുഴ 89, കോട്ടയം 74, ഇടുക്കി 43, എറണാകുളം 106 ,തൃശ്ശൂർ 124, പാലക്കാട് 61, മലപ്പുറം 201, കോഴിക്കോട് 151, വയനാട് 29 ,കണ്ണൂർ 90 ,കാസർകോട് 36 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

കുട്ടികളുടെ വാക്സിനെ സംബന്ധിച്ചെടുത്തോളം ഇതുവരെ ഒരു തിരുമാനം കൈക്കൊണ്ടിട്ടില്ല.എന്നാൽ അധ്യാപകരും അനധ്യാപകരും വാക്സിൻ എടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ 47 ലക്ഷത്തോളം വിദ്യാർത്ഥികളുണ്ട്. സർക്കാരിനെ സംബന്ധിച്ചെടുത്തോളം കുട്ടികളെ ആരോഗ്യ സംരക്ഷിക്കുന്നതിന് തന്നെയാണ് മുന്തിയ പരിഗണന. നിയമപരമായിട്ടല്ല, മറിച്ച് സാമൂഹിക പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. വാക്സിനെടുക്കാത്ത അധ്യാപകർ കുട്ടികളുടെ ആരോഗ്യം പരിഗണിച്ച് സ്കൂളുകളിൽ വരരുതെന്ന് നിർദ്ദേശിച്ചിരുന്നു.അതുകൊണ്ട് തന്നെ വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കണം.

വാക്സീൻ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ഇനിയും വാക്സിൻ എടുക്കാത്ത അധ്യാപകർ എല്ലാ ആഴ്ചയും ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമായും അതത് സ്കൂളിൽ നൽകണം.
വാക്സിൻ എടുക്കുന്നതിൽ ആരോഗ്യപ്രശ്നം ഉള്ളവർ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ആധികാരിക സ്ഥാപങ്ങളിൽ നിന്നും ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമർപ്പിക്കാം. ഇത് രണ്ടുമായി സഹകരിക്കാൻ തയ്യാറാവാത്തവർക്ക് അവധിയിൽ പ്രവേശിപ്പിക്കാം, മന്ത്രി പറഞ്ഞു. മറ്റൊരു വിട്ടുവീഴ്ചയും നിലവിലെ സാഹചര്യത്തിൽ സാധിക്കില്ല,അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ച ശേഷം കൂടുതൽ നടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി വ്യക്തമാക്കി.

72 പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചതായും മന്ത്രി വിശദീകരിച്ചു. സ്പെഷല്‍ സ്കൂളുകള്‍ എട്ടാം തീയതി തുറക്കും. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്കൂളിലെത്താം. ഡിസംബര്‍ 13 മുതല്‍ കുട്ടികള്‍ യൂണിഫോം ധരിച്ച് സ്കൂളിലെതത്ണമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുറക്കുമ്പോൾ മുഴുവൻ അധ്യാപക അനധ്യാപകരും വാക്സിനെടക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. സ്‌കൂളുള്‍ തുറന്ന ഒരു മാസം ആകുമ്പോഴും വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാർ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.

കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവം: ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോവിഷീൽഡ് വാക്സിൻ നൽകിയ സംഭവത്തിൽ ജെ.പി.എച്ച്.എൻ. ഗ്രേഡ് 2 ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ഡി.എം.ഒ.യോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡി എം ഒ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് സസ്പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് ഡി.എം.ഒ. കൈമാറി. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

English summary
1707 teachers not taken vaccine yet; says minister v sivankutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X