കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 18 വിമതരെ ചാടിച്ചു, അല്ലെങ്കില്‍ ബിജെപിയിലേക്ക്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകുമെന്ന് സൂചന. ഒട്ടേറെ വിമതര്‍ എന്‍സിപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന സഖ്യസര്‍ക്കാരാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ഇതിനിടെയാണ് ഒരുകൂട്ടം ജനപ്രതിനിധികള്‍ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്നത്. ഇരുപാര്‍ട്ടികള്‍ക്കിടയിലെ സൗഹൃദം തകരുമോ എന്ന് വ്യക്തമല്ല.

നേരത്തെ ശിവസേനയില്‍ നിന്നുള്ള വിമതര്‍ എന്‍സിപിയില്‍ ചേരുകയും ശിവസേന അമര്‍ഷം പ്രകടിപ്പിച്ചതോടെ എല്ലാവരും തിരിച്ചെത്തുകയും ചെയ്തിരുന്നു. 18 വിമത ജനപ്രതിനിധികളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

18 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

18 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

താനെ ജില്ലയിലെ ഭീവണ്ടി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ 18 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് എന്‍സിപിയില്‍ ചേര്‍ന്നത്. ഉപമുഖ്യമന്ത്രി അജിത് പവാര്‍, എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ ഭവന മന്ത്രി ജിതേന്ദ്ര ഔഹദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി അംഗത്വമെടുത്തത്. വൈബി ചവാന്‍ സെന്ററിലായിരുന്നു പരിപാടി.

കോണ്‍ഗ്രസിന് മേയര്‍ പദവി നഷ്ടം

കോണ്‍ഗ്രസിന് മേയര്‍ പദവി നഷ്ടം

കോണ്‍ഗ്രസിലെ മുതിര്‍ന്ന പ്രാദേശിക നേതാവും ഡെപ്യൂട്ടി മേയറുമായ ഇമ്രാന്‍ അലി മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെ 18 വിമത അംഗങ്ങള്‍ നേരത്തെ ഉടക്കി നില്‍ക്കുകയായിരുന്നു. ഇവരുടെ ഇടപെടലാണ് കോണ്‍ഗ്രസിന് മേയര്‍ പദവി നഷ്ടമാക്കിയത്. ഭരണവും നഷ്ടമാകുമെന്ന അവസ്ഥയില്‍ തങ്ങള്‍ ഇടപെടുകയായിരുന്നു എന്ന് എന്‍സിപി പറയുന്നു.

47 സീറ്റ് നേടി കോണ്‍ഗ്രസ്

47 സീറ്റ് നേടി കോണ്‍ഗ്രസ്

കഴിഞ്ഞ വര്‍ഷമായിരുന്നു ഭിവണ്ടി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്. 90 അംഗ കൗണ്‍സിലില്‍ 47 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ കക്ഷിയായി. എന്നാല്‍ ചില അംഗങ്ങള്‍ ക്രോസ് വോട്ട് ചെയ്തതോടെ മേയര്‍ പദവി കോണ്‍ഗ്രസിന് നഷ്ടമാകുകയായിരുന്നു. ഇവര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 18 പേരും ബിജെപി നേതാക്കളുമായി സംസാരിച്ചു എന്ന വാര്‍ത്തകളും വന്നിരുന്നു.

ശിവസേന കൗണ്‍സിലര്‍മാര്‍ തിരിച്ചെത്തി

ശിവസേന കൗണ്‍സിലര്‍മാര്‍ തിരിച്ചെത്തി

ബിജെപിയിലേക്ക് 18 കൗണ്‍സിലര്‍മാര്‍ പോകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ ഇടപെട്ടതെന്ന് എന്‍സിപി നേതാക്കള്‍ പറയുന്നു. അടുത്തിടെ അഹമദ് നഗര്‍ ജില്ലയിലെ അഞ്ച് ശിവസേന കൗണ്‍സിലര്‍മാര്‍ എന്‍സിപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ എന്‍സിപിക്കെതിരെ ശിവസേന രംഗത്തുവന്നു. തുടര്‍ന്ന് അഞ്ച് പേരും മടങ്ങി ശിവസേനയിലെത്തി.

ദീര്‍ഘകാല സഖ്യം

ദീര്‍ഘകാല സഖ്യം

മഹാരാഷ്ട്രയില്‍ എന്‍സിപിയും ശിവസേനയും ദീര്‍ഘകാല സഖ്യം ആലോചിക്കുന്നുണ്ട്. നേരത്തെ ബിജെപിയുടെ കൂടെയായിരുന്നു ശിവസേന. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയാണ് സഖ്യം പിരിഞ്ഞത്. പിന്നീടാണ് എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ശിവസേന എത്തിയത്.

കോണ്‍ഗ്രസിനെ കൈവിട്ടേക്കും

കോണ്‍ഗ്രസിനെ കൈവിട്ടേക്കും

ശിവസേന-എന്‍സിപി സഖ്യം കൂടുതല്‍ ദൃഢമാക്കാന്‍ അജിത് പവാര്‍ ആലോചിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം അദ്ദേഹം പ്രാദേശിക നേതാക്കളെ അറിയിച്ചു. ശിവസേനയുമായി പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ പരിഹരിക്കണമെന്നും പവാര്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസിനെ എന്‍സിപി കൈവിടുമെന്ന സൂചനയും വന്നിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിക്ക് പകരം മലപ്പുറത്ത് മൂന്ന് പേര്‍ പട്ടികയില്‍; ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടിക്ക് പകരം മലപ്പുറത്ത് മൂന്ന് പേര്‍ പട്ടികയില്‍; ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് മുസ്ലിം ലീഗ്

Recommended Video

cmsvideo
കര്‍ഷകര്‍ക്ക് പിന്തുണ,പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

English summary
18 Congress councilors joins NCP in Maharashtra in the Presence of Ajit Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X