കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളമടിച്ച് പൂസായി, 18 പൈലറ്റുമാര്‍ക്ക് വിലക്ക്

Google Oneindia Malayalam News

കൊച്ചി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 18 പൈലറ്റുമാരെ വിമാനം പറത്തുന്നതില്‍ നിന്നും ഈ വര്‍ഷം ഇതുവരെ വിലക്കിയതായി റിപ്പോര്‍ട്ട്. വിമാനം പുറപ്പെടുന്നതിന് മുന്‍പുള്ള പരിശോധനയിലാണ് ഇവര്‍ മദ്യപിച്ചിരിക്കുന്നതായി കണ്ടെത്തിയത്. മദ്യപാനം തെളിഞ്ഞതിനെത്തുടര്‍ന്ന് ഇനരെ വിമാനം പറത്താന്‍ അനുവദിച്ചില്ല. 18 പേരില്‍ ഒരാള്‍ സ്ത്രീയാണ്.

ഈ വര്‍ഷം നവംബര്‍ വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇങ്ങനെ പിടിക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 2013 ല്‍ 31 ഉം 2012 ല്‍ 41 ഉം പൈലറ്റുമാരെയാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന് പിടിച്ചത്. 2009 ല്‍ 35, 2010 ല്‍ 25, 2011 ല്‍ 20 എന്നിങ്ങനെയാണ് ഈ കണക്കുകള്‍.

air-india

ക്യാപ്റ്റന്‍, ഫസ്റ്റ് ഓഫീസര്‍ റാങ്കിലുള്ള പൈലറ്റുമാരാണ് ഈ വര്‍ഷം ഇതുവരെ പിടിക്കപ്പെട്ടവരില്‍ എല്ലാവരും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 170 പൈലറ്റുമാരെ പിടികൂടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇതില്‍ എട്ടുപേരുടെ സര്‍വ്വീസ് ഇത് വരെയായി റദ്ദാക്കിയിട്ടുണ്ട്.

ആദ്യത്തെ പ്രാവശ്യം പിടിക്കപ്പെടുന്നവര്‍ക്ക് 3 മാസത്തെ സസ്‌പെന്‍ഷനാണ് നല്‍കുക. സസ്‌പെന്ഷന്‍ സമയത്ത് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല. പിന്നീടും പിടിക്കപ്പെട്ടാന്‍ അഞ്ച് വര്‍ഷത്തേക്ക് വലക്ക്. സ്വകാര്യ വിമാന കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ് ഈ വര്‍ഷം പിടിക്കപ്പെട്ടവരില്‍ ഏറെയും. ദില്ലിയില്‍ 53, മുംബൈയില്‍ 43, കൊല്‍ക്കത്തയില്‍ 20 എന്നിങ്ങനെ പോകുന്നു പിടിയിലായവരുടെ കണക്ക്.

English summary
Report says 18 drunk pilots denied nod to fly this year so far.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X