കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിര്‍സ ആശ്രമത്തില്‍ നിന്ന് മോചിപ്പിച്ചത് 18 പെണ്‍കുട്ടികളെ: വൈദ്യപരിശോധനയും നിയമനടപടികളും!

മോചിപ്പിച്ച പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്ക് അയച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് 18 പെണ്‍കുട്ടികളെ | Oneindia Malayalam

ചണ്ഡിഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് ബലാത്സംഗക്കേസില്‍ ശിക്ഷ വിധിച്ചതോടെ സിര്‍സയിലെ ദേരാ സച്ചാ ആശ്രമത്തില്‍ നിന്ന് 18 പെണ്‍കുട്ടികളെ മോചിപ്പിച്ചു. 15 വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാവാത്ത അനുയായികളായ പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിംഗിനെതിരെയുള്ള കേസ്. ചൊവ്വാഴ്ചയാണ് ദേരാ സച്ചാ ആസ്ഥാനത്തുനിന്ന് 18 പെണ്‍കുട്ടികളെ മോചിപ്പിച്ചത്.

സിര്‍സ ആസ്ഥാനത്തുനിന്ന് മോചിപ്പിച്ച പെണ്‍കുട്ടികെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേ.യ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശ സര്‍ക്കാര്‍ ഇടപെട്ടാണ് ആശ്രമത്തില്‍ പാര്‍പ്പിച്ചുവന്നിരുന്ന പെണ്‍കുട്ടികളെ മോചിപ്പിക്കുന്നത്. വെള്ളിയാഴ്ച കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ച പ്രത്യേക സിബിഐ കോടതി തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കേസിലെ വിധി പ്രസ്താവിച്ചത്. രണ്ട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പത്ത് വര്‍ഷം വീതം കഠിന തടവ് അനുഭവിക്കാനും 30 ലക്ഷം രൂപ പിഴയായി സമര്‍പ്പിക്കാനുമാണ് കേിസില്‍ വിധി പ്രസ്താവിച്ച സിബിഐ ജഡ്ജി ജഗ്ദീപ് സിംഗ് വിധിച്ചത്.

 പൊട്ടിക്കരഞ്ഞ് ആള്‍ദൈവം

പൊട്ടിക്കരഞ്ഞ് ആള്‍ദൈവം

ബലാത്സംഗക്കേസില്‍ ശിക്ഷാ വിധി കേട്ട് പൊട്ടിക്കരഞ്ഞ സിംഗ് കോടതിയില്‍ മാപ്പപേക്ഷിച്ചുകൊണ്ട് നാടകീയ രംഗങ്ങളും സൃഷ്ടിച്ചിരുന്നു. അതിനിടെ അഴിക്കുള്ളില്‍ കിടക്കുന്ന ഗുര്‍മീതിന്‍റെ ആരോഗ്യസ്ഥികള്‍ വിലയിരുത്താന്‍ സഹായികളെ നിര്‍ത്തണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. കലശലായ നടുവേദനയും തലവേദനയും റാം സിങ്ങിനെ അലട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പെരുമാറ്റം കാട്ടുമൃഗത്തെ പോലെയായിരുന്നുവെന്നാണ് വിധി പ്രസ്താവിക്കവേ ജഡ്ജി ചൂ​ണ്ടിക്കാണിച്ചത്.

 മാപ്പാക്കണം കേണപേക്ഷിച്ച് സിംഗ്

മാപ്പാക്കണം കേണപേക്ഷിച്ച് സിംഗ്

നിരപരാധിയാണ്, പൊറുക്കണം... ശിക്ഷ അറിഞ്ഞതിനു ശേഷം താന്‍ നിരപരാധിയാണ്, തന്നെ വെറുതെ വിടണമെന്നാണ് റാം സിങ്ങ് കരഞ്ഞുകൊണ്ട് പറഞ്ഞത്. നാടകീയ രംഗങ്ങള്‍ കോടതിമുറിയില്‍ അരങ്ങേറി. എന്നാല്‍ റാം സിങ്ങിന്റെ പെരുമാറ്റം കാട്ടുമൃഗത്തെപ്പോലെ ആയിരുന്നുവെന്നാണ് വിധി പ്രസ്താവിച്ച ജസ്റ്റിസ് ജഗ്ദീപ് സിങ്ങ് പറഞ്ഞത്.

 ദയ പ്രതീക്ഷിക്കണ്ട

ദയ പ്രതീക്ഷിക്കണ്ട

യാതൊരുവിധ ദാക്ഷിണ്യവും അര്‍ഹിക്കാത്ത കുറ്റമാണ് ഗുര്‍മീത് സിംഗ് ചെയ്തതെന്ന് ചൂണ്ടിക്കാണിച്ച ജസ്റ്റിസ് ജഗ്ദീപ് സിങ്ങ് ഗുര്‍മീത് മനുഷ്യത്വമില്ലാത്തയാളാണെന്നും സ്വഭാവത്തില്‍ കാരുണ്യം എന്നൊന്നില്ലെന്നും വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇയാള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും സ്റ്റിസ് ജഗ്ദീപ് സിങ്ങ് പറഞ്ഞു.

 പ്രായം ചെവിക്കൊണ്ടില്ല

പ്രായം ചെവിക്കൊണ്ടില്ല

50 കാരനായ ഗുര്‍മീത് സിംഗിന്‍റെ പ്രായം പരിഗണിച്ച് ശിക്ഷ ഇളവ് നല്‍കണമെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. നേരത്തെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയില്‍ കഴിഞ്ഞിരുന്ന സിംഗിനെ
റോഹ്തക് ജയിലില്‍ പ്രത്യേക വിഐപി പരിഗണനകളൊന്നും തന്നെ ലഭിക്കില്ല. മറ്റു തടവുപുള്ളികള്‍ക്കു ലഭിക്കുന്ന പരിഗണനകള്‍ മാത്രമേ നല്‍കാവൂ എന്നാണ് കോടതിവിധി.

 മകള്‍ക്കൊപ്പം തങ്ങാന്‍ ആവശ്യം

മകള്‍ക്കൊപ്പം തങ്ങാന്‍ ആവശ്യം

പഞ്ച്കുളയിലെ കോടതിയില്‍ നിന്ന് റോഹ്തക്കിലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീതിനൊപ്പം ഗസ്റ്റ് ഹൗസില്‍ തങ്ങണം എന്ന് ഹണിപ്രീത് വാശിപിടിച്ചിരുന്നായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പേരും ഒരു ഗസ്റ്റ് ഹൗസില്‍ രണ്ട് മണിക്കൂറോളം രഹസ്യമായി ചെലവഴിച്ചതായും ആക്ഷേപം ഉണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജയിലില്‍ മകള്‍ക്കൊപ്പം തങ്ങാന്‍ അനുവദിക്കണമെന്നവശ്യപ്പെട്ട് സിംഗ് ജയില്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

English summary
A day after a special CBI court handed over 20-year jail term for Dera Sacha Sauda head Gurmeet Ram Rahim for raping two of his disciples 15 years ago, 18 girls were rescued from the sect's headquarters in Sirsa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X