ശമ്പള കുടിശ്ശികയായി മാത്രം 18 ലക്ഷം രൂപ? ജീവനക്കാർക്ക് ലോട്ടറിയോ? വൈകിയാലും ലാഭം തന്നെ

രാജ്യത്തെ ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘടനകളുമായുള്ള എട്ടാം ശമ്പളകമ്മീഷൻ ചർച്ചകൾ പുരോഗമിക്കുകയാണ്. ചെന്നൈ, ജയ്പൂർ, പുതിച്ചേരി, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ചർച്ചകൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ബെംഗളൂരിലാണ് അടുത്ത ഘട്ട ചർച്ചകൾ നടക്കുക. സംഘടനകളുമായുള്ള ചർച്ചകളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ച് അടുത്ത വർഷം ജുലൈയോടെയായിരിക്കും റിപ്പോർട്ട് സമർപ്പിക്കുകയെന്നാണ് വിവരം. കേന്ദ്രസർക്കാർ അംഗീകരിക്കുന്നതോടെ കമ്മീഷൻ നിർദേശങ്ങൾ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കും.

ശമ്പള വർധനവിൽ മാത്രമല്ല മുൻകാല പ്രാബല്യം ബാധകമാകുക. വീട്ടുവാടക, ടിപിടിഎ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും ഇത് ബാധകമായിരിക്കും. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡിഎ നിശ്ചയിക്കപ്പെടുമെന്നതിനാൽ ശമ്പള വർധനവ് ഉണ്ടാകുമ്പോൾ ഡിഎയും സ്വാഭാവികമായി വർധിക്കും.

salarynews2-4

ഫിറ്റ്മെൻ്റ് ഫാക്ടറിൻ്റെ അടിസ്ഥാനത്തിലാണ് ശമ്പളം നിശ്ചയിക്കപ്പെടുന്നത്. ഫിറ്റ്മെൻ്റ് ഫാക്ടർ 2.15, 2.28, 2.57 എന്നിങ്ങനെ ആയേക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ട്. അതേസമയം ശമ്പള പരിഷ്കരണം നടപ്പാക്കാൻ 12-24 മാസക്കാലം വരെ വൈകിയാൽ ഇതേ ഫിറ്റ്മെൻ്ര് ഫാക്ടർ അടിസ്ഥാനപ്പെടുത്തി 6, 7, 8 ലെവൽ തസ്തികകളിൽ വരുന്ന ജീവനക്കാർക്ക് എത്ര കുടിശ്ശികയായിരിക്കും ലഭിക്കുക? വിശദമായി നോക്കാം

2025 നവംബർ 25 നാണ് എട്ടാം കമ്മീഷനെ നിയോഗിച്ചത്. റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ കാലാവധിയാണ് നൽകിയിരിക്കുന്നത്. അതായത് 2027 മെയ് വരെ. എന്നാൽ കമ്മീഷന് കൂടുതൽ സമയം എടുക്കാനും സാധിക്കും. കുറഞ്ഞത് മൂന്ന് മുതൽ ആറ് മാസം അധികമായി വന്നേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. അടുത്ത വർഷം ഓഗസ്റ്റിലായിരിക്കും കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് കൈമാറാൻ സാധ്യത എന്നാണ് വിലയിരുത്തൽ. റിപ്പോർട്ട് സമർപ്പിക്കുന്നതോടെ സർക്കാർ ഇത് വിശദമായി പരിശോധിക്കും.

ആനുകുല്യങ്ങൾക്ക് കുടിശിക ലഭിക്കുമോ?

അടിസ്ഥാന ശമ്പളത്തിലാണ് കുടിശ്ശിക ലഭിക്കുക. എന്നാൽ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനപ്പെടുത്തിയാണ് ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ശമ്പള വർധനവ് ഉണ്ടാകുമ്പോൾ ആനുകൂല്യങ്ങളും വർധിക്കും. ഏഴാം കമ്മീഷനിൽ 2024 ജനുവരിയിൽ ഡിഎ 50 ശതമാനം ആയപ്പോഴാണ് എച്ച്ആർഎ വർധിച്ചത്. ടിപിടിഎ ഡിയർനെസ് അലവൻസിനൊപ്പമാണ് ലഭിക്കുക. ഇത് എല്ലാ ആറ് മാസം കൂടുന്തോറും വർധിക്കും. വർഷത്തിൽ രണ്ട് തവണ ഡിഎയിലും വർധനവ് ഉണ്ടാകും. അതായത് ഇതിലൊന്നും കുടിശ്ശിക ഉണ്ടാകില്ല.

എത്ര കുടിശിക ലഭിക്കും?

നിർദേശം നടപ്പാക്കാനെടുക്കുന്ന കാലതാമസത്തിന് അനുസരിച്ചായിരിക്കും കുടിശ്ശികയും നിശ്ചയിക്കുക. ഉദാഹരണത്തിന് ലെവൽ 6 ൽ വരുന്ന ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം 34,500 ആയി ഉയർന്നെന്നിരിക്കട്ടെ. ശമ്പള കമ്മീഷൻ നടപ്പാക്കാൻ 18 മാസം കാലതാമസം ഉണ്ടായാൽ, 2.1 ആണ് ഫിറ്റ്മെൻ് ഫാക്ടർ എങ്കിൽ 7,00,920 ആയിരിക്കും കുടിശ്ശിക. ഫിറ്റ്മെൻ്റ് ഫാക്ടർ 2.15 ആയാൽ അടിസ്ഥാന ശമ്പളം 76,110 ആകും. 20 മാസത്തെ കുടിശിക 8,14,200 ഉം 24 മാസത്തെ കുടിശ്ശിക 97040 ആകും. 2.28 ആണെങ്കിൽ യഥാക്രമം 80712, 906240, 1087488, 2.57 ഫിറ്റ്മെൻ്റ് ഫാക്ടർ ആയാൽ 90978, 1111560,1333872 എന്നിങ്ങനെ ആയിരിക്കും കുടിശ്ശിക.

ലെവൽ 7, 8 തസ്തികകളിൽ 2.15,2.28, 2.57 ഫിറ്റ്മെൻ്റ് ഫാക്ടർ നടപ്പാക്കിയാൽ അടിസ്ഥാന ശമ്പളവർധനവ്, 20 മാസത്തെ കുടിശിക, 24 മാസത്തെ കുടിശ്ശിക എന്നിവ പരിശോധിക്കാം

ലെവൽ 7

96535,1032700,1239240
102372,1149440, 1379328
115393, 1409860,1691832

ലെവൽ 8

102340,1094800, 1313760
108528, 1218560, 1462272
74732, 1494640, 1793568

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma