Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഗിൽ 18 ലക്ഷം രൂപയുടെ ആഡംബര വാച്ചുകൾ; ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ തടഞ്ഞു

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. നടന്റേയും ഒപ്പമുണ്ടായിരുന്നവരുടേയും പക്കൽ ആംഡംബര വാച്ചുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു നടപടി. വാച്ചുകൾക്ക് 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിന് ശേഷമാണ് അദ്ദേഹത്തെ പോകാൻ അനുവദിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

shab-1668252382.jpg -Prope

വെള്ളിയാഴ്ച രാത്രിയാണ് ഷാരൂഖ് ഷാർജയിൽ നിന്നും മുംബൈ എയർപോർട്ടിൽ തിരിച്ചെത്തിയത്. രാത്രി 12.30 ഓടെ സ്വകാര്യ ചാർട്ടേഡ് വിമാനത്തിലായിരുന്നു മുംബൈ ടെർമിനൽ മൂന്നിൽ അദ്ദേഹം ഇറങ്ങിയത്. തുടർന്ന് ബാഗേജ് പരിശോധിക്കുന്നതിനിടയിൽ കസ്റ്റംസ് നടനെ തടയുകയായിരുന്നു. നടന്റെ ബാഗിൽ നിന്നും 18 ലക്ഷം രൂപ വില വരുന്ന 6 ആഡംബര വാച്ചുകൾ പരിശോധനയിൽ കണ്ടെത്തിയെന്നാണ് വിവരം.

കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി ഷാരൂഖ് ഖാനേയും മാനേജരയേും പോകാൻ അനുവദിച്ചെങ്കിലും ബോഡി ഗാഡിനേയും മറ്റ് ചിലരേയും പുലർച്ച വരെ തടഞ്ഞ് വെച്ചതായാണ് വിവരം. പുസ്തക മേളയിൽ പങ്കെടുക്കുന്നതിനിയിട്ടായിരുന്നു ഷാരൂഖ് ഷാാർജയിൽ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+