മുഖ്യമന്ത്രിയേക്കാള്‍ നാലുമടങ്ങ് കോടിപതിയാണ് ഒന്നര വയസ്സുള്ള കൊച്ചുമകന്‍
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡുവിന്റെ കൊച്ചുമകന്‍ ദേവാന്‍ഷ് മുത്തച്ഛനേക്കാള്‍ നാല് മടങ്ങ് കോടിപതിയാണെന്ന് ദേവാന്‍ഷിന്റെ പിതാവ് ലോകേഷ് പുറത്ത് വിട്ടു.
ഗുണ്ടൂര്‍: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡുവിന്റെ കൊച്ചുമകന്‍ ദേവാന്‍ഷ് മുത്തച്ഛനേക്കാള്‍ നാല് മടങ്ങ് കോടിപതിയാണെന്ന് ദേവാന്‍ഷിന്റെ പിതാവ് ലോകേഷ് പുറത്ത് വിട്ടു. 18 മാസം പ്രായമായ ദേവാന്‍ഷിന്റെ സ്വത്ത് വിവരങ്ങള്‍ കേട്ട് ഞെട്ടേണ്ട ആരും.
മുഖ്യമന്ത്രിയായ ചന്ദ്രബാബു നായ്ഡുവിന് 3.73 കോടി രൂപയാണ് ആസ്തിയായി കണക്കാക്കുന്നത്. കൊച്ചുമകന്‍ ദേവാന്‍ഷിന് ഇപ്പോള്‍ 11.57 കോടി രൂപയുടെ സ്വത്തുണ്ട്. ഏകദേശം മുഖ്യമന്ത്രിയേക്കാള്‍ നാല് മടങ്ങ് അധികം. ദേവാന്‍ഷിന് 9.17 കോടി രൂപ സമ്മാനമായി നല്‍കിയത് മുത്തശ്ശിയും മുഖ്യമന്ത്രിയുടെ ഭാര്യയുമായ ഭുവനേശ്വരിയാണ്. ദേവാന്‍ഷിന്റെ അമ്മയുടെ പിതാവും സിനിമ നടനുമായ ബാലകൃഷ്ണ 2.4 കോടിയും സമ്മാനമായി നല്‍കി.

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത് വിടണം എന്ന തര്‍ക്കം നടക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. ജൂബിലി ഹില്‍സിലുള്ള 3.68 കോടിയുടെ വീട് മുഖ്യമന്ത്രിയുടെതാണ് എങ്കിലും ഇതിന് ബറോഡ ബാങ്കില്‍ നിന്നും 3.06 കോടി രൂപ ലോണ്‍ എടുത്തിട്ടുണ്ട്. 67 ലക്ഷം രൂപ മാത്രമാണ് തന്റെ പിതാവിന്റെ സുരക്ഷിതമായ സമ്പാദ്യം എന്നാണ് മകന്‍ ലോകേഷ് പറയുന്നത്.
സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ ആരും മുന്നോട്ട് വരുന്നില്ലെന്നും, കുടുംബത്തില്‍ ആര്‍ക്കും ഫോറിന്‍ ബാങ്കുകളില്‍ നിക്ഷേപം ഇല്ലെന്നും ലോകേഷ് പറഞ്ഞു. പിതാവിനെതിരെയും കുടുംബത്തിനെതിരെയും ഉന്നയിക്കുന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയാണ് മകന്റെ സ്വത്ത് വിവരങ്ങള്‍ പിതാവ് വെളിപ്പെടുത്തിയത്.












Click it and Unblock the Notifications