ഒന്നര വയസ്സുകാരനെ തീ വെച്ചു കൊന്നു; സംഭവത്തിന് പുറകില്‍ ആദ്യ ഭാര്യയുടെ പ്രതികാരം
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ഒന്നര വയസ്സുകാരനെ ജീവനോടെ കത്തിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ട് പേര്‍ ചേര്‍ന്ന് കുഞ്ഞിന്റെ ശരീരത്തില്‍ മണ്ണെണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു ആക്രമം നടന്നത്. ബില്ല, ഹരിസിങ് എന്നിവരാണ് ആക്രമണം നടത്തിയെന്ന് പറയുന്നു. സംഭവത്തിന് ശേഷം ഇവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടിയുടെ പിതാവ് വേരുവിന്റെ ആദ്യ ഭാര്യയുടെ വൈരാഗ്യമാണ് ക്രൂരതയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. ഇയാള്‍ ആദ്യ ഭാര്യയില്‍ നിന്നും അകന്നാണ് കഴിയുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications