കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയില്‍ 18 സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസ്... പോരാട്ടം ത്രില്ലറിലേക്ക്, ജയം ഉറപ്പ് മൂന്നിടത്ത്!!

Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ ബിജെപിയെ പൂട്ടാന്‍ തന്ത്രങ്ങളൊരുക്കി കോണ്‍ഗ്രസ്. 18 സീറ്റുകളാണ് കോണ്‍ഗ്രസില്‍ ഒഴിവ് വരുന്നത്. പോരാട്ടം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏകപക്ഷീയമായിരിക്കില്ല. ഇഞ്ചോടിഞ്ച് ത്രില്ലര്‍ പോരാട്ടത്തിനാണ് ഏപ്രില്‍ മാസം സാക്ഷ്യം വഹിക്കുക. ഈ വര്‍ഷം നവംബര്‍ വരെ വിവിധ സംസ്ഥാനങ്ങളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പ് കൂടിയാണിത്.

അതേസമയം കോണ്‍ഗ്രസ് നിരയില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും പേരുകളിലാണ് സസ്‌പെന്‍സ് ഉള്ളത്. ഇവര്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ ഇവരുമായി അടുപ്പമുള്ളവര്‍ യാതൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സിന്ധ്യ മത്സരിക്കേണ്ടത് മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ ഹൈക്കമാന്‍ഡിന് അത്യാവശ്യമാണ്.

18 സീറ്റുകള്‍

18 സീറ്റുകള്‍

കോണ്‍ഗ്രസിന്റെ 18 എംപിമാരാണ് അടുത്ത മാസം വിരമിക്കാന്‍ പോകുന്നത്. ഇവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുകയാണ്. ഇവരില്‍ പലരും വീണ്ടും മത്സരിക്കില്ല. എന്നാല്‍ 18 പേരെ തിരിച്ച് രാജ്യസഭയില്‍ എത്തിക്കേണ്ടത് കോണ്‍ഗ്രസിന് അത്യാവശ്യമാണ്. നിലവില്‍ ബിജെപിക്ക് 82 സീറ്റും കോണ്‍ഗ്രസിന് 46 സീറ്റുമാണ് രാജ്യസഭയില്‍ ഉള്ളത്. 18 സീറ്റ് കുറയുന്നതോടെ കോണ്‍ഗ്രസിന്റെ കക്ഷി നില 28 ആയി കുറയും. ഇത് ഒഴിവാക്കാന്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാ സീറ്റിലും ജയിക്കേണ്ടത് കോണ്‍ഗ്രസിന് അത്യാവശ്യമാണ്.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

സംസ്ഥാനങ്ങളിലെ കരുത്ത് നോക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് ഇതില്‍ 9 സീറ്റുകള്‍ മാത്രമേ ജയിക്കാനാവൂ. 12 പേരുടെ കാലാവധി ഈ ഏപ്രിലില്‍ അവസാനിക്കും. മൂന്ന് പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് നേരിടേണ്ടത്. സീനിയര്‍ നേതാക്കള്‍ക്ക് പകരം പാര്‍ലമെന്റില്‍ കരുത്ത് കാണിക്കാന്‍ ശേഷിയുള്ള നേതാക്കള്‍ ആരാണ്. മോത്തി ലാല്‍ വോറ, ദിഗ് വിജയ് സിംഗ്, കുമാരി സെല്‍ജ എന്നിവര്‍ക്ക് പകരം രാജ്യസഭയിലേക്ക് ആരെ മത്സരിപ്പിക്കും. ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷയായി കരുത്ത് തെളിയിച്ച് കഴിഞ്ഞു സെല്‍ജ. വോറയ്ക്കും ദിഗ് വിജയ് സിംഗിനും പ്രായാധിക്യമുണ്ട്. എന്നാല്‍ ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തിയെന്നാണ് അഭ്യൂഹം.

എട്ട് സീറ്റുകളില്‍ പ്രതീക്ഷ

എട്ട് സീറ്റുകളില്‍ പ്രതീക്ഷ

എട്ട് സീറ്റുകളില്‍ ബിജെപി വെല്ലുവിളിയുയര്‍ത്തുന്നുണ്ടെങ്കിലും എളുപ്പത്തില്‍ തന്നെ കോണ്‍ഗ്രസ് വിജയിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇത്. ഇവിടെ നിന്ന് ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കും. സോണിയക്ക് മുന്നിലുള്ള പ്രധാനപ്പെട്ടൊരു നിര്‍ദേശവും ഈ വര്‍ഷത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടപ്പാക്കും. സീനിയര്‍ നേതാക്കളെ രാജ്യസഭയിലേക്ക് അയക്കുന്നത് അവസാനിപ്പിക്കുന്ന രീതിയാണിത്. യുവാക്കള്‍ക്ക് പാര്‍ലമെന്റില്‍ ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

സിന്ധ്യയും പ്രിയങ്കയും

സിന്ധ്യയും പ്രിയങ്കയും

സിന്ധ്യ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്ന് എല്ലാ സീറ്റിലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. സിന്ധ്യക്ക് പുറമേ രണ്‍ദീപ് സുര്‍ജേവാല, ജിതിന്‍ പ്രസാദ, ആര്‍പിഎന്‍ സിംഗ് എന്നിവരെയാണ് മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. സുര്‍ജേവാല മറ്റുള്ളവരെ അപേക്ഷിച്ച് അത്ര യുവാവായ നേതാവല്ല. അതുകൊണ്ട് അദ്ദേഹത്തെ മത്സരിപ്പിക്കുമോ എന്ന് ഉറപ്പില്ല. അതേസമയം ഇവരെല്ലാവരും രാഹുല്‍ ഗാന്ധി ക്യാമ്പിലെ നേതാക്കളാണെന്നതും ശ്രദ്ധേയമാണ്.

അനുനയ നീക്കം

അനുനയ നീക്കം

ദിഗ് വിജയ് സിംഗിന്റെ സീറ്റില്‍ നിന്ന് ഇത്തവണ സിന്ധ്യ രാജ്യസഭയിലെത്തും. അതിന് മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. ഫെബ്രുവരി 24ന് സിന്ധ്യ ദിഗ് വിജയ് സിംഗിനെ കാണും. 45 മിനുട്ട് ഇവര്‍ ഗുണയില്‍ വെച്ച് അടച്ചിട്ട മുറിയില്‍ യോഗം ചേരും. പ്രശ്‌നങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി നില്‍ക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. സിന്ധ്യയെ സിംഗുമായി അടുപ്പമുള്ള എംഎല്‍എമാര്‍ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കും. ഇതോടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സിന്ധ്യ വരില്ലെന്നും ഉറപ്പായി. പകരം മീനാക്ഷി നടരാജനായിരിക്കും എത്തുക. ദീപക് ബാബറിയ ഇവരുടെ പേര് നിര്‍ദേശിച്ചിട്ടുണ്ട്.

പ്രിയങ്ക മത്സരിക്കുമോ?

പ്രിയങ്ക മത്സരിക്കുമോ?

പ്രിയങ്കയുടെ കാര്യത്തില്‍ സസ്‌പെന്‍സ് ഇപ്പോഴും നിലനില്‍ക്കുകയാണ്. മത്സരിക്കാനില്ലെന്ന് അവര്‍ തുറന്ന് പറഞ്ഞിട്ടില്ല. പ്രിയങ്ക മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം ആനന്ദ് ശര്‍മ പറഞ്ഞിരുന്നു. എന്നാല്‍ മത്സരിക്കുന്നവരുടെ കാര്യത്തില്‍ സസ്‌പെന്‍സ് നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാജസ്ഥാനും ഛത്തീസ്ഗഡുമാണ് പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി മുന്നിലുള്ളത്. എന്നാല്‍ പ്രിയങ്ക മത്സരിക്കില്ലെന്ന സൂചനയാണ് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നല്‍കുന്നത്.

സര്‍വം രാഹുല്‍ മയം

സര്‍വം രാഹുല്‍ മയം

രാഹുല്‍ ഗാന്ധി വത്കരണമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്. രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും രാഹുലിന്റെ അടുപ്പക്കാരാണ്. ജ്യോതിരാദിത്യ സിന്ധ്യ ഇത്രയും കാലം ദുര്‍ബലനായെങ്കിലും തിരിച്ചുവരവിനുള്ള സൗകര്യം രാഹുല്‍ തന്നെ ഒരുക്കിയിരിക്കുകയാണ്. മധ്യപ്രദേശില്‍ സംസ്ഥാന അധ്യക്ഷയാവാന്‍ സാധ്യതയുള്ള മീനാക്ഷി നടരാജന്‍ രാഹുല്‍ വിഭാഗത്തിലെ നേതാവാണ്. ഇവരുടെ പേര് നിര്‍ദേശിച്ച ദീപക് ബാബറിയയും രാഹുലിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന നേതാവാണ്.

അസംഖഡില്‍ പ്രിയങ്കയുടെ പരീക്ഷണം.... അഖിലേഷിന് നെഞ്ചിടിപ്പ്, മുസ്ലീം വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്അസംഖഡില്‍ പ്രിയങ്കയുടെ പരീക്ഷണം.... അഖിലേഷിന് നെഞ്ചിടിപ്പ്, മുസ്ലീം വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്

English summary
18 rajya sabha mps from congress to retire in 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X