കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായിഡു ഉടന്‍ ജയിലിലാകും,18 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും, വെളിപ്പെടുത്തി ബിജെപി നേതാവ്

  • By
Google Oneindia Malayalam News

ദില്ലി: ദക്ഷിണേന്ത്യയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമത്തിലാണ് ബിജെപി. ലോക്സഭ തിരഞ്ഞെടുപ്പില്‍ മുന്നേറാന്‍ കഴിഞ്ഞ തെലങ്കാന വഴി ആന്ധ്രയും പിടിച്ചെടുക്കുകയാണ് ബിജെപിയുടെ പദ്ധതി. തെലങ്കാനയില്‍ ടിആര്‍എസ്, കോണ്‍ഗ്രസ് നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി സജീവമക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്ന് കഴിഞ്ഞു. ഒപ്പം തന്നെ ആന്ധ്രയില്‍ പ്രതിപക്ഷ പദവിയില്‍ നിന്നും ടിഡിപിയെ ചുഴറ്റിയെറാന്‍ ഉറച്ച് മുന്നോട്ട് നീങ്ങുകയാണ് ബിജെപി.

<strong>പുതിയ അധ്യക്ഷന്‍ സച്ചിനോ സിന്ധ്യയോ ? യുവനേതാക്കള്‍ക്കായി മുറവിളി, എകെ ആന്‍റണിയുടെ പേരും സജീവം</strong>പുതിയ അധ്യക്ഷന്‍ സച്ചിനോ സിന്ധ്യയോ ? യുവനേതാക്കള്‍ക്കായി മുറവിളി, എകെ ആന്‍റണിയുടെ പേരും സജീവം

നിയമസഭയിലെ പകുതിയില്‍ അധികം എംഎല്‍എമാരെ ബിജെപിയില്‍ എത്തിച്ച് ടിഡിപിയുടെ പ്രതിപക്ഷ പദവി നഷ്ടമാക്കാനാണ് ബിജെപിയുടെ ശ്രമം. 18എംഎല്‍എമാരെ മറുകണ്ടം ചാടിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

 18 എംഎല്‍എമാരെ

18 എംഎല്‍എമാരെ

ബിജെപി വിരുദ്ധ ചേരിയ്ക്കായി ഓടി നടന്ന ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയെ ലക്ഷ്യം വെച്ചാണ് ബിജെപി ആന്ധ്ര പിടിക്കാനുള്ള നീക്കം സജീവമാക്കിയിരിക്കുന്നത്. ഇതിന്‍റെ ആദ്യ പടിയെന്നോണം ടിഡിപിയുടെ നാല് രാജ്യസഭ എംപിമാരെ ബിജെപി മറുകണ്ടം ചാടിച്ചിരുന്നു. ഇതിന് പിന്നാലെ ടിഡിപിയുടെ ​എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള നീക്കത്തിലാണ് ബിജെപി എന്നാണ് വിവരം. 18 എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെപി ദേശീയ സെക്രട്ടറിയും ആന്ധ്രയുടെ ചുമതലയുള്ള നേതാവുമായ സുനില്‍ ദിയോദര്‍ പറഞ്ഞു.

 അഴിമതി കേസ്

അഴിമതി കേസ്

നിലവില്‍ 23 എംഎല്‍എമാരാണ് ടിഡിപിക്ക് സംസ്ഥാനത്ത് ഉള്ളത്. അവരില്‍ പകുതിയില്‍ അധികം പേരെ ചാടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അഴിമതിക്കേസുകളില്‍ ഉടന്‍ നായിഡു അഴിക്കുള്ളിലാകുമെന്ന് എംഎല്‍എമാര്‍ക്ക് പലര്‍ക്കും അറിയാം. നായിഡുവിന്‍റെ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും അടക്കം ഈ അഴിമിതികളില്‍ പങ്കാളികളാണ്. ഇതാണ് എംഎല്‍എമാരെ മറുകണ്ടം ചാടാന്‍ പ്രേരിപ്പിക്കുന്നത്, ദിയോദര്‍ പറഞ്ഞു.

 ആര്‍എസ്എസ് പരിപാടി

ആര്‍എസ്എസ് പരിപാടി

ഇത്തവണ വലിയ രീതിയിലുള്ള അംഗത്വ കാമ്പെയ്നാണ് ബിജെപി സംസ്ഥാനത്ത് തുടക്കം കുറിക്കുന്നത്. ഓരോ ലോക്സഭ മണ്ഡലത്തില്‍ നിന്നും ഒരു ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ക്കുകയാണ് ലക്ഷ്യം. ജുലൈ 11 മുതല്‍ സംസ്ഥാനത്ത് ആര്‍എസ്എസിന്‍റെ വാര്‍ഷിക പൊതുയോഗം വിശാഖപട്ടണത്ത് നടക്കും. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുക്ക ഗുരുദക്ഷിണ പരിപാടിയും ജുലൈ ആറിന് ഗുണ്ടൂരില്‍ നടക്കുന്നുണ്ട്, ദിയോദര്‍ പറഞ്ഞു.

 ടിഡിപിയുടെ അന്ത്യം

ടിഡിപിയുടെ അന്ത്യം

ഭാവിയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയായി മാറികൊണ്ടിരിക്കുകയാണ് നായിഡുവിന്‍റെ ബിജെപി. വോട്ടിന് പണം ഉള്‍പ്പെടെ അടിമുടി അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുകയാണ് നായിഡു. ഏത് നിമിഷവും നായിഡു അഴിക്കുള്ളിലാകും. അതുകൊണ്ട് തന്നെ ആന്ധ്രയില്‍ ടിഡിപിയുടെ അന്ത്യം ഉടന്‍ ഉണ്ടാകുമെന്നും ദിയോദര്‍ പറഞ്ഞു.

 പ്രതിപക്ഷ പദവി

പ്രതിപക്ഷ പദവി

എംഎല്‍എ ബിജെപിയില്‍ എത്തിച്ച് ടിഡിപിയെ പ്രതിപക്ഷത്ത് നിന്ന് തൂത്തെറിയുകയാണ് ബിജെപി തന്ത്രം. നിയമപ്രകാരം സഭയില്‍ 10 ശതമാനം അംഗങ്ങള്‍ ഉള്ള പാര്‍ട്ടിക്കാണ് പ്രതിപക്ഷ പാര്‍ട്ടി പദവി ലഭിക്കുക. 175 അംഗ ആന്ധ്ര നിയമസഭയില്‍ 18 അംഗങ്ങള്‍ ഉള്ള പാര്‍ട്ടിക്കാണ് പ്രതിപക്ഷത്ത് ഇരിക്കാനുള്ള യോഗ്യത. ടിഡിപിക്ക് നിലവില്‍ 23 എംഎല്‍എമാരാണ് സഭയില്‍ ഉള്ളത്. ഇതില്‍ ആറ് എംഎല്‍എമാര്‍ ടിഡിപിയില്‍ നിന്ന് രാജിവെച്ചാല്‍ പാര്‍ട്ടിക്ക് പ്രതിപക്ഷ പദവി നഷ്ടമാകും.

 തെലങ്കാനയിലും

തെലങ്കാനയിലും

ഇതില്‍ മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാനോ പ്രത്യേക ഗ്രൂപ്പായി നിലനിര്‍ത്തണമെന്നോ സ്പീക്കറോട് ആവശ്യപ്പെട്ടാല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷ നേടുകയും ചെയ്യാം. ഈ സാധ്യതയാണ് ആന്ധ്രയില്‍ ബിജെപി തേടുന്നത്. തെലങ്കാനയിലും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കാനുള്ള നീക്കങ്ങളും ബിജെപി സജീവമാക്കിയിട്ടുണ്ട്. ഇതിനോടം വിവിധ പാര്‍ട്ടികളിലെ എംഎല്‍എമാര്‍ ഉള്‍പ്പെടെ ഇവിടെ ബിജെപിയില്‍ ചേര്‍ന്നു കഴിഞ്‍ു.

<strong>കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നെഞ്ചില്‍ അടുത്ത ആണി!! ജെഡിഎസ് എംഎല്‍എ ബിജെപിയിലേക്ക്?</strong>കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നെഞ്ചില്‍ അടുത്ത ആണി!! ജെഡിഎസ് എംഎല്‍എ ബിജെപിയിലേക്ക്?

<strong>കര്‍ണാടകത്തില്‍ ബിജെപി ഒരുക്കുന്നത് വന്‍ സര്‍പ്രൈസ്'! ഇത്തവണ രണ്ട് ഘട്ടത്തില്‍.. ലക്ഷ്യം 15 പേര്‍</strong>കര്‍ണാടകത്തില്‍ ബിജെപി ഒരുക്കുന്നത് വന്‍ സര്‍പ്രൈസ്'! ഇത്തവണ രണ്ട് ഘട്ടത്തില്‍.. ലക്ഷ്യം 15 പേര്‍

English summary
18 TDP MLA's are in touch with us , says BJP leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X