പാക് അധിനിവേശ കശ്മീരില്‍ വധിച്ചത് 18 ഭീകരരെ? തകര്‍ത്തത് ജെയ്ഷെ ഭീകര ക്യാമ്പുകളെന്ന് സ്ഥിരീകരണം!
ദില്ലി: പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 18 ഭീകരരെ വധിച്ചെന്ന് സൈന്യം. നീലം വാലിയിലെ ഭീകര ക്യാമ്പുകളാണ് ഇന്ത്യന്‍ സൈന്യം ഞായറാഴ്ച ആക്രമിച്ചത്. ഒക്ടോബര്‍ 19, 20 തിയ്യതികളിലായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മരിച്ചത് 18 ഭീകരരെ വധിച്ചെന്നാണ് ഇന്ത്യന്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം 16 പാക് സൈനികരെയും വധിച്ചെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല.
പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ? ശ്രീകുമാർ മേനോനെതിരെ വിധു വിൻസെന്റ്
ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 18 ഭീകരരും 16 പാക് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കുന്ന വിവരം. പാകിസ്താനില്‍ നിന്നുള്ള വൃത്തങ്ങള്‍ നല്കുന്ന സൂചന അനുസരിച്ചുള്ള കണക്കുകളാണിത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടാവാമെന്ന് ഒരു സൈനിക ഉദ്യോഗസ്ഥനും പ്രതികരിച്ചിരുന്നു. കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റങ്ങള്‍ക്ക് ഇന്ത്യ നല്കിയ മറുപടിയായാണ് ഇന്ത്യന്‍ സൈനിക നടപടി കണക്കാക്കപ്പെടുന്നത്.
ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ജിഹാദികളെ അവരുടെ താവളത്തില്‍ വെച്ച് വകവരുത്തിയെന്നാണ് ഇന്ത്യന്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. നിയന്ത്രണ രേഖയില്‍ പാക് സൈന്യം പ്രകോപനമില്ലാതെ വെടിവെയ്പ് നടത്തിയതിനുള്ള തിരിച്ചടിയായിരുന്നു ഇന്ത്യയുടെ ഭാഗത്തുന്നിനുള്ള ആക്രമണം. ഇന്ത്യന്‍ സൈന്യം നടത്തിയ ദൗത്യത്തെക്കുറിച്ച് ആദ്യം ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്തും രണ്ട് തവണ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും രണ്ട് തവണ പ്രതികരിച്ചിരുന്നു. ഒരു ഭീകര കേന്ദ്രങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും നിഷ്കളങ്കരായ ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുന്നത് പൊറുക്കാനാവില്ലെന്നുമാണ് രാജ്നാഥ് സിംഗ് പ്രതികരിച്ചത്.
നിയന്ത്രണ രേഖക്ക് സമീപത്തെ നീലം വാലിയിലെ ജുറ, അത്മുഖാം, കുന്ന്തല്സാഹി, എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ശനിയാഴ്ച രാത്രി കര്‍ണാ സെക്ടറില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ വെടിവെയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികരും ഒരു പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയായിരുന്നു ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം. ജമ്മു കശ്മീരിലേക്ക് 60ഓളം ഭീകരര്‍ നുഴഞ്ഞുകയറിയെന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് പുറത്തുവന്നിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലായിരുന്നു പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍. 500 പേര് നുഴഞ്ഞുകയറാന്‍ നീക്കങ്ങള്‍ നടത്തിവരികയാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചിരുന്നു.