പെരുന്നാളിന് വീട്ടിലേയ്ക്ക് ക്ഷണിച്ച സുഹൃത്തിനെ പലഹാരത്തില്‍ വിഷം ചേര്‍ത്ത് കൊന്നു, കാരണമറിയണോ
മീററ്റ്: പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി വീട്ടിലേയ്ക്ക് ക്ഷണിച്ച് സുഹൃത്തിനെ മധുര പലഹാരത്തില്‍ വിഷം കലര്‍ത്തി കൊന്നു. താന ലിഷിദി ഗേറ്റിന് സമീപമാണ് സംഭവം. ഷബി എന്ന 18വയസുകാരനെയാണ് സുഹൃത്തായ നയീം കൊലപ്പെടുത്തിയത്.
പെരുന്നാളിന് വിളമ്പിയ മധുരത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം ഷബിയെ ബൈക്കില്‍ വീടിന് സമീപം എത്തിച്ച ശേഷം നയീം മുങ്ങി. വീട്ടിലെത്തിയ ഷബിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പിന്നീട് മരിയ്ക്കുകയുമായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണമാണ് പൊലീസിനെ ഏറെ ഞെട്ടിച്ചത്...

ക്ഷണം
പെരുന്നാള്‍ ആഘോഷത്തിനായി നയീം ഷബിയെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. തുടര്‍ന്ന് കഴിയ്ക്കാന്‍ നല്‍കിയ മധുര പലഹാരത്തില്‍ വിഷം കലര്‍ത്തി. വിരുന്നിന് ശേഷം ഷബിയെ ബൈക്കില്‍ വീട്ടിലേയ്ക്ക് തിരികെ കൊണ്ടുവിട്ടു

മരണം
വീട്ടിലെത്തിയ ഷബിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല

വിഷം
വിഷം കഴിച്ചതാണ് മരണകാരണമെന്ന് അറിഞ്ഞതോടെ ഷബിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷബിയെ നയീം കൊന്നതാണെന്ന് കണ്ടെത്തിയത്

കാരണം
ഷബിയും നയീമും ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്നു. ഈ ബന്ധത്തില്‍ നിന്നും ഷബിയെ ഒഴിവാക്കാനാണ് നയീം വിഷം കൊടുത്ത് കൊന്നത്.












Click it and Unblock the Notifications