പിതാവ് സ്ത്രീധനം നല്‍കിയില്ല; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
മുംബൈ: സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന നിയമം നിലനില്‍ക്കേ പിതാവ് സ്ത്രീധനം നല്‍കിയില്ലെന്ന കാരണത്തില്‍ 18 കാരി ജീവനൊടുക്കി.
ലാറ്റൂര്‍ ജില്ലയിലെ കര്‍ഷക കുടുംബത്തിലെ പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. മോഹിനി ബിസെ പിതാവിനോട് ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ നല്‍കാന്‍ കഴിഞ്ഞില്ലായിരുന്നു.

ബുധനാഴ്ച സ്വന്തം വീട്ടില്‍ എത്തിയാണ് പെണ്‍കുട്ടി തൂങ്ങി മരിച്ചത്. ആത്മഹത്യാക്കുറിപ്പില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ദുരാചാരങ്ങളെ ചോദ്യം ചെയ്തിരുന്നു. പ്ലസ് ടുവിന് 80 ശതമാനത്തിലധികം മാര്‍ക്ക് കൈവരിച്ച കുട്ടിയായിരുന്നു മോഹിനി എന്ന് ഗ്രാമവാസികള്‍ പറയുന്നു.












Click it and Unblock the Notifications