കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതക്കയത്തില്‍ മുങ്ങി ബെംഗളൂരു: ഒഴുകിപ്പോയ 18 കാരിയെക്കുറിച്ച് വിവരമില്ല, മരണം ആറിലെത്തി

ണാതായ രണ്ടുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവില്‍ റെക്കോര്‍ഡ് മഴ പെയ്യുന്നതിനിടെ ഒഴുകിപ്പോയ 18 കാരിയെ കണ്ടെത്താനായില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ബെംഗളൂരുവില്‍ പെയ്യുന്ന മഴ വിതച്ച ദുരിതത്തില്‍ മരിച്ചവരുടെ എണ്ണം ആറായിട്ടുണ്ട്.

വോഡഫോണില്‍ തകര്‍പ്പന്‍ ദീപാവലി ഓഫര്‍: 90 ജിബി ഡാറ്റയും വോയ്സ് കോളും, ആറ് മാസത്തെ ഓഫര്‍!!വോഡഫോണില്‍ തകര്‍പ്പന്‍ ദീപാവലി ഓഫര്‍: 90 ജിബി ഡാറ്റയും വോയ്സ് കോളും, ആറ് മാസത്തെ ഓഫര്‍!!

കഴിഞ്ഞ 115 വര്‍ഷത്തിനിടെ ലഭിച്ച റെക്കോര്‍ഡ് മഴയാണ് ബെംഗളൂരുവില്‍ ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഓടയില്‍ വീണ് കാണാതായ പൂജാരിയുടെ മൃതദേഹം ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ കണ്ടെത്തിയിരുന്നു. എന്നാല്‍ മീനാക്ഷി, പുഷ്പ എന്നിവരെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബെംഗളൂരുവിലെ സോള്‍ കെരേ തടാകത്തിനും ഔട്ടര്‍ റിംഗ് റോഡിനും ഇടയിലുള്ള പ്രദേശങ്ങളിലും , സര്‍ജാപൂര്‍ ​റോഡ് എന്നിവിടങ്ങളിലുമാണ് മഴ ഏറ്റവുമധികം നാശം വിതച്ചത്. ഞായറാഴ്ചയാണ് നിര്‍മാണ തൊളിലാളിയായ നരസമ്മയെ അഴുക്കുചാലിലെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. സിവി രാമര്‍ നഗറിലായിരുന്നു സംഭവം.

rains-in-bengaluru

ബെംഗളൂരുവിന് പുറമേ ചെന്നൈ, ദില്ലി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍‌ ഒക്ടോബര്‍ 16 ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബെംഗളൂരു നഗരത്തില്‍ മാത്രം വന്‍ നാശമാണ് മഴ വിതച്ചത്. കര്‍ണാടകത്തിലെ വടക്ക്- കിഴക്ക് ഭാഗങ്ങളില്‍ രണ്ട് ദിവസം ശക്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം അറിയിപ്പ് നല്‍കിയിരുന്നു.

ഗാലക്സി എസ് 7 29,000 രൂപയ്ക്ക്: ഫ്ലിപ്കാര്‍ട്ടില്‍ ബിഗ് ദീപാവലി വില്‍പ്പന ഇന്ന് മുതല്‍ഗാലക്സി എസ് 7 29,000 രൂപയ്ക്ക്: ഫ്ലിപ്കാര്‍ട്ടില്‍ ബിഗ് ദീപാവലി വില്‍പ്പന ഇന്ന് മുതല്‍

1890 ആഗസ്റ്റ് 27നാണ് ബെംഗളൂരു നഗരത്തില്‍ റെക്കോര്‍ഡ് മഴ ലഭിച്ചത്. എന്നാല്‍ ഈ റെക്കോര്‍ഡ് തകര്‍ക്കുന്ന മഴയാണ് തിങ്കളാഴ്ച രാത്രി മുതല്‍ ലഭിച്ചതെന്ന് കര്‍ണ്ണാടക സ്റ്റേറ്റ് ഡിസാസ്റ്റര്‍ മോണിറ്ററിംഗ് സെന്‍ററാണ് അറിയിച്ചിട്ടുള്ളത്. 184 സെന്‍റീ മീറ്റര്‍ മഴയാണ് തിങ്കളാഴ്ച രാത്രി ലഭിച്ചിട്ടുള്ളത്. ബിലേക്കഹള്ളിയിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയിട്ടുള്ളത്.

1890ലെ ആഗസ്റ്റിന് ശേഷം ബെംഗളൂരു നഗരത്തില്‍ ഏറ്റവും ശക്തമായ മഴ ലഭിക്കുന്നത് ആഗസ്റ്റ് 14ന് രാത്രിയാണ്. രാത്രി മുഴുവന്‍ നീണ്ടുനിന്ന മഴയും ഇടിയും മിന്നലും നഗരത്തില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കവും വെള്ളക്കെട്ടുകളും സൃഷ്ടിച്ചിരുന്നു.

English summary
Only pockets of Bengaluru recorded very light rainfall on Sunday, but some areas reeled under the after-effects of the downpour on Saturday night.Soul Kere Lake, between Outer Ring Road and Sarjapur Road in southeast Bengaluru, overflowed, sending water gushing on to the service road of ORR, near Ecospace, through the day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X