Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ട്രന്‍സ് പരിശീലനത്തിന് എത്തിയ 18 കാരനെ വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു

കോട്ട: എന്‍ട്രന്‍സ് പരിശീലനത്തിന് എത്തിയ 18 കാരനെ വിദ്യാര്‍ത്ഥി സംഘം തല്ലിക്കൊന്നു. രാജസ്ഥാനിലെ കോട്ടയില്‍ എന്‍ട്രന്‍സ് പരിശീലനത്തിന് എത്തിയ ബീഹാര്‍ സ്വദേശിയായ സത്യ പ്രകാശ് എന്ന വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി ഹോസ്റ്റല്‍ മെസ്സില്‍ നിന്നും റൂമിലേക്ക് വരുന്ന വഴിയ്ക്കാണ് 150 ഓളം പേര്‍ ചേര്‍ന്ന് മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സന്ദീപ് കുമാറിനും ഗുരുതരമായി പരിക്കേറ്റു.

murder4

നാല് ദിവസം മുന്‍പാണ് മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിനു വേണ്ടി സത്യ പ്രകാശ് കോട്ടയില്‍ എത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിയതെന്ന് പോലീസ് ഉദ്യോസ്ഥര്‍ പറയുന്നു. ബീഹാറിലെ സാധാരണ കുടംബത്തിലെ വിദ്യാര്‍ത്ഥിയാണ് സത്യ. പിതാവ് പോസ്റ്റ്മാസ്റ്ററാണ്.

റോഡില്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് കണ്ട അയ്യല്‍വാസിയാണ് പോലീസില്‍ അറിയിച്ചത്. സംഘം അപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സത്യ പ്രകാശ് മരിച്ചിരുന്നു. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ സ്ഥിരമായി നടക്കുന്ന സ്ഥലമാണ് കോട്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+