അമ്മയെ കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചു നൽകി; പതിനെട്ടുകാരൻ ഒളിവിൽ
ഉദയ്പൂർ: രാജസ്ഥാനിലെ ഉയദ്പൂരിൽ പതിനെട്ടുകാരൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. ഉദസ്പൂരിന് സമീപം ബൻസ്വാരയിലാണ് സംഭവം. ദേവ് കന്യ എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ വിവേക് ഒളിവിൽ പോയി.
അമ്മയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ വിവേക് ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെയ്ക്കുകയും ചെയ്തു. അമ്മ കൊല്ലപ്പെട്ടുവെന്നും താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും തന്റെ മൃതദേഹം ജെമൻ ബ്രിഡ്ജിന് സമീപം ഉണ്ടാകുമെന്നും അറിയിച്ചുകൊണ്ടുള്ള വീഡിയ സന്ദേശവും വിവേക് ഗ്രൂപ്പിൽ ഇട്ടിരുന്നു.

ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് വീഡിയോ സന്ദേശം അയക്കുന്നത്. പിറ്റേദിവസം പുലർച്ചെയാണ് ബന്ധുക്കൾ ഇത് ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ ബന്ധുക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷിച്ചെത്തിയ പോലീസ് സംഘം കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ദേവ് കന്യയുടെ മൃതദേഹമാണ്.
വീട്ടിലെ നീന്തൽക്കുളത്തിന് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചുവരുകളിലും തറയിലും രക്തക്കറയുണ്ടായിരുന്നു. തലയ്ക്കടിയേറ്റാണ് ദേവ് കന്യകൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം ഒളിവിൽ പോയ വിവേകിനെ ഇതുവരെ കണ്ടെത്താനായില്ല. ജെമൻ ബ്രിഡ്ജിന് സമീപം അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പിതാവിനൊപ്പം ജബൽപൂരിൽ ജോലി ചെയ്യുകയായിരുന്നു വിവേക്. ഗണേശചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുക്കാനായാണ് നാട്ടിലെത്തിയത്. വിവേക് തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications