ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധം; 18 കാരനെ കുത്തിയത് 42 വട്ടം
ദില്ലി: സുഹൃത്തുക്കള്‍ ചേന്ന് വീട്ടിന്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി 18 കാരനെ കുത്തിയത് 42 വട്ടം. ലഹരിയ്ക്ക് അടിമകളായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ് ദീപു എന്ന ആണ്‍കുട്ടിയെ ആക്രമിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. അല്പ സമയത്തിനുള്ളില്‍ തിരിച്ചെത്താം എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ ദീപുവിനെ ആറ് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മകന്റെ കരച്ചില്‍ കേട്ട് വീട്ടുക്കാര്‍ എത്തിയപ്പോള്‍ മുഖം മൂടി ധരിച്ച് മാരകായുധങ്ങളുമായി ആക്രമിക്കുന്നതാണ് കണ്ടത്.

ശരീരത്തില്‍ 42 കുത്ത് കൊണ്ടിട്ടുണ്ട്. എയിംസില്‍ അടിയന്തിര വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍ കഴിയുന്നത്. സ്ഥിരമായി കളിക്കാന്‍ പോയിക്കൊണ്ടിരുന്ന ദീപു കുറച്ചായി പോകുന്നില്ലെന്നും സുഹൃത്തുക്കള്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നും ദീപു വീട്ടില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ദീപുവിന്റെ വീട്ടുക്കാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ ഇത് വരെ പിടികൂടിയില്ല.


Click it and Unblock the Notifications