കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് എങ്ങനെ രാജ്യദ്രോഹ കുറ്റമാകും? പുതിയ കത്തുമായി 180 പേര്‍

Google Oneindia Malayalam News

ദില്ലി; ആള്‍ക്കൂട്ട കൊലപാതകത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പ്രമുഖര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതിഷേധം പുകയുന്നു. നടപടിയില്‍ ആശങ്ക അറിയിച്ച് വീണ്ടും സാംസ്കാരിക-സാഹിത്യ ലോകത്തെ 180 ഓളം പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. നടന്‍ നസറുദ്ദീന്‍ ഷാ, ആനന്ദ് പ്രധാന്‍, ചരിത്രകാരി റോമിലാ ഥാപര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കത്തയച്ചത്. പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് എങ്ങനെ രാജ്യദ്രോഹകുറ്റമാകുമെന്ന് ഇവര്‍ കത്തില്‍ ചോദിക്കുന്നു.

modiletternew-

രാജ്യത്തെ ആള്‍ക്കൂട്ട കൊലയില്‍ ആശങ്കയറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് എങ്ങനെ രാജ്യദ്രോഹ കുറ്റമാകും? കോടതികളെ ഉപയോഗിച്ച് പൗരന്‍മാരെ നിശബ്ദരാക്കാനുള്ള ശ്രമമാണോയെന്ന് പുതിയ കത്തില്‍ പ്രമുഖര്‍ ചോദിക്കുന്നു. 49 പേരും രാജ്യത്തെ പൗരന്‍മാര്‍ എന്ന നിലയിലുള്ള തങ്ങളുടെ കടമ നിര്‍വ്വഹിക്കുകയാണ് ചെയ്തതെന്നും ഇവര്‍ കത്തില്‍ പറയുന്നു.
അശോക് വാജ്‌പേയി, ജെറി പിന്റോസ ഇറാ ഭാസ്‌കര്‍, ജീത്ത് തയ്യില്‍, ഷംസുല്‍ ഇസ്‌ലാം, ടി.എം കൃഷ്ണ തുടങ്ങിയവരും കത്തില്‍ ഒപ്പിട്ടുണ്ട്. എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുമെന്നും ഇവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, ശ്യാം ബെനഗല്‍, അപര്‍ണ്ണ സെന്‍, അനുരാഗ് കശ്യപ്, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, എഴുത്തുകാരന്‍ അമിത് ചൗധരി, ആശിഷ് നന്ദി, അഭിനേതാവ് കെ എസ് ശര്‍മ്മ തുടങ്ങിയ 49 പ്രമുഖര്‍ക്കെതിരെ ദേശദ്രേഹ കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തത്. രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ചുകൊണ്ടായിരുന്നു ഇവര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. ദേശദ്രോഹത്തിന് പുറമേ ചില മതങ്ങളെ അപമാനിക്കല്‍ , പൊതുശല്യം എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

മുസഫര്‍പൂര്‍ സ്വദേശിയായ അഭിഭാഷകന്‍റെ ഹര്‍ജിയെ തുടര്‍ന്നാണായിരുന്നു കോടതി ഉത്തരവ്. പ്രമുഖ വ്യക്തികള്‍ നല്‍കിയ കത്ത് രാജ്യത്തിന്റെ യശസിന് കളങ്കമേല്‍പ്പിക്കുന്നുവെന്നും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന പ്രധാനമന്ത്രിയെ ഇകഴ്ത്തുന്നതിന് കാരണമാകുമെന്നുമായിരുന്നു അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചത്.

English summary
180 celebrities wrote to PM modi against the fir filed over 49 celebrities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X