180 ലധികം പാമ്പുകളെ വീട്ടില്‍ നിന്നും പിടികൂടി:വീഡിയോ
ലെഖ്‌നൗ: ലഖിംപുര്‍ ജില്ലയിലെ വീട്ടില്‍ നിന്നും 180 ലധികം പാമ്പുകളെ പിടികൂടി. വീടിന്റെ ചുമരിനടിയില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്. 40 വര്‍ഷം പഴക്കമുള്ള വീടിന്റെ ഭിത്തിയുടെ ഗ്യാപിലായിരുന്നു പാമ്പുകള്‍.
ഞായറാഴ്ച രാത്രി റൂമില്‍ ഒരു പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് അയ്യല്‍വാസികളുടെ സഹായത്തോടെ ഇതിനെ പിടികൂടി.എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പാമ്പിനെ കണ്ടതിനെ തുടര്‍ന്നാണ് എല്ലായിടത്തും നോക്കിയത്.

ചുമരിനടിയിലുള്ള ഗ്യാപില്‍ നിന്നാണ് 180 ലധികം പാമ്പുകളെ പിടികൂടിയത്. വീടിന്റെ ഭിത്തി തകര്‍ത്തപ്പോള്‍ പാമ്പില്‍കുട്ടികള്‍ പുറത്ത് വരുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവയെ പിടികൂടി കാട്ടില്‍ വിട്ടയച്ചു. സംഭവത്തില്‍ വീട്ടിലുള്ളവര്‍ക്ക് ഇപ്പോഴും പരിഭ്രാന്തി മാറിയിട്ടില്ല.












Click it and Unblock the Notifications