കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎം കിസാന്‍ ഫണ്ട് വഴി കൈമാറിയത് 18700 കോടി രൂപ; താങ്ങുവില സംഭരണത്തിന് 74300 കോടി

Google Oneindia Malayalam News

ദില്ലി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിലെ മൂന്നാം ഘട്ട പദ്ധതികള്‍ വ്യക്തമാക്കി ധനമന്ത്രി നിര്‍മ്മല സീതാരാന്‍. കാര്‍ഷിക മേഖലയ്ക്കും അനുബന്ധ കാര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ള 11 പദ്ധതികളാണ് മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. 8 എണ്ണം കാര്‍ഷിക മേഖലയുടെ അടിസ്ഥാന വികസനത്തിനും മൂന്നെണ്ണം ഭരണപരമായ മാറ്റങ്ങള്‍ക്കുമായാണ്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ധനമന്ത്രി വാര്‍ത്താലസമ്മേളനത്തില്‍ വിശദീകരിച്ചു. പിഎം കിസാന്‍ ഫണ്ട് വഴി 18700 കോടി രൂപ കൈമാറി. കര്‍ഷകരില്‍ നിന്നും കൂടുതല്‍ വിളകള്‍ താങ്ങുവില നല്‍കി സര്‍ക്കാര്‍ വാങ്ങി. താങ്ങുവില സംഭരണത്തിനായി ഇക്കാലയളവില്‍ 74300 കോടി ഉറപ്പാക്കി. ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയത് 4100 കോടി രൂപ. പാല്‍വില്‍പനയിലെ കുറവ് പരിഹരിക്കാന്‍ 111 കോടി അധികമായി സംഭരിച്ചു.

 nirmala

Recommended Video

cmsvideo
മുദ്രാവക്യങ്ങള്‍ സൃഷ്ടിച്ചാൽ പോരാ, നടപ്പിലാക്കണം | Oneindia Malayalam

അതേസമയം, കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യത്തിന് 1 ലക്ഷം കോടി നീക്കിവെച്ചതാണ് മൂന്നാഘട്ടത്തിലെ പ്രധാന പ്രഖ്യാപനം കോവിഡ് പ്രതിസന്ധി നേരിടാൻ നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാൻ' പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനത്തിലാണ് കാർഷിക മേഖയ്ക്കുള്ള പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കര്‍ഷകര്‍ക്കായി സ്വീകരിച്ച നടപടികളും ധനമന്ത്രി വിശദീകരിച്ചു.

20 ലക്ഷം കോടിയുടെ പാക്കേജ്; കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി20 ലക്ഷം കോടിയുടെ പാക്കേജ്; കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി

സാമ്പത്തിക പാക്കേജ് മൂന്നാഘട്ടം കർഷകർക്ക്, ആകെ 11 പദ്ധതികൾ, കർഷകർക്ക് ഒരു ലക്ഷം കോടിയുടെ പദ്ധതി!സാമ്പത്തിക പാക്കേജ് മൂന്നാഘട്ടം കർഷകർക്ക്, ആകെ 11 പദ്ധതികൾ, കർഷകർക്ക് ഒരു ലക്ഷം കോടിയുടെ പദ്ധതി!

 മഹാരാഷ്ട്ര; ബിജെപിക്ക് ഉഗ്രന്‍ മറുപടിയുമായി കോണ്‍ഗ്രസ്, ആ പ്രതീക്ഷ നടക്കില്ല, ഞങ്ങള്‍ ഒറ്റക്കെട്ട് മഹാരാഷ്ട്ര; ബിജെപിക്ക് ഉഗ്രന്‍ മറുപടിയുമായി കോണ്‍ഗ്രസ്, ആ പ്രതീക്ഷ നടക്കില്ല, ഞങ്ങള്‍ ഒറ്റക്കെട്ട്

English summary
18700 crores transferred through PM Kisan Fund; 74300 crore for procurement says Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X