കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്വായില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; അനധികൃത അനാഥാലയത്തില്‍ കുട്ടികള്‍ക്ക് പീഡനം...

  • By Desk
Google Oneindia Malayalam News

കത്വ: ജമ്മു കശ്മീരിലെ കത്വയില്‍ മലയാളി പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. അനധികൃത അനാഥാലയം നടത്തുകയായിരുന്ന പാസ്റ്റര്‍ ആന്റണി തോമസിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയെ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്.

അനാഥാലയത്തില്‍ ഉണ്ടായിരുന്ന 19 കുട്ടികളെ പോലീസ് ബാലഭവനിലേക്ക് മാറ്റി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം 21 പേരാണ് അനാഥാലയത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് കുട്ടികള്‍ റെയ്ഡ് നടക്കുമ്പോള്‍ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.

rape

പീഡനം സംബന്ധിച്ച് കുട്ടികള്‍ പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത് എന്നാണ് പോലീസിന്റെ വിശദീകരണം. അനാഥാലയം സംബന്ധിച്ച രേഖകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ പാസ്റ്റര്‍ക്ക് സാധിച്ചതും ഇല്ല. പോക്‌സോ പ്രകാരം ആണ് പാസ്റ്റര്‍ ആന്റണി തോമസിനെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്.

അഞ്ച് മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ആണ് അനാഥാലയത്തില്‍ ഉണ്ടായിരുന്നത്. ഒരു എന്‍ജിഒയുടെ സഹായത്തോടെ ആയിരുന്നു പ്രവര്‍ത്തനം. വര്‍ഷങ്ങളായി അനാഥാലയം ഇവിടെ പ്രവര്‍ത്തിച്ചുവരുന്നതായും പോലീസ് പറയുന്നുണ്ട്. എന്നാല്‍ ആരോപണങ്ങളെല്ലാം തന്നെ പാസ്റ്റര്‍ നിഷേധിക്കുകയാണ്.

പാസ്റ്ററുടെ ഭാര്യയും അനാഥാലയം നടത്തിപ്പില്‍ കൂടെ ഉണ്ടായിരുന്നു. കേരളത്തിലെ പ്രളയത്തെ തുടര്‍ന്ന് അവര്‍ നാട്ടിലേക്ക് തിരിച്ച് പോന്നതായിരുന്നു. തിരിച്ചെത്തിയാല്‍ ഒരുപക്ഷേ ഇവര്‍ക്കെതിരേയും നിയമ നടപടി ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
At least 19 children, including eight girls, have been rescued from an unregistered orphanage in Jammu and Kashmir's Kathua district during a raid, officials said Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X