കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രപ്രദേശില്‍ മിന്നലേറ്റ് 20പേര്‍ മരിച്ചു

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലേറ്റ് 20ലേറെപ്പേര്‍ മരിച്ചു. ഞായറാഴ്ച പെയ്ത കനത്ത മഴയിലും ഇടി മിന്നലിലുമാണ് ഇത്രയേറെപ്പേര്‍ സംസ്ഥാനത്ത് മരിച്ചത് . കൃഷ്ണ, ഗുണ്ടൂര്‍, ഈസ്റ്റ് ഗോദാവരി, പ്രകാശം, നെല്ലൂര്‍ ജില്ലകളിലാണ് ഇടിമിന്നലേറ്റത് .

മിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു. പ്രകാശം ജില്ലിയില്‍ ആറ് പേരും . നെല്ലൂരില്‍ അഞ്ച് പേരും, കൃഷ്ണ ജില്ലിയല്‍ നാല് പേരും ഗുണ്ടൂര്‍ ജില്ലയിലും ഈസ്റ്റ് ഗോദാവരിയിലും രണ്ട് പേര്‍ വീതവും മിന്നലേറ്റ് മരിച്ചു .

Lightening

മരിച്ച മറ്റ് ആറ് പേരില്‍ രണ്ട് പേര്‍ സ്ത്രീകളാണ് . പരുത്തിപ്പാടത്ത് ജോലി ചെയ്യവെയാണ് സ്ത്രീകള്‍ക്ക് മിന്നലേറ്റത്. ഇവരെക്കൂടാതെ നാല് കര്‍ഷകര്‍ക്കും ഇടിമിന്നലേറ്റതായി പറയുന്നു . ഗുണ്ടൂരിലെ പെര്‍ച്ചളയില്‍ നിന്നും ആന്ധ്രപ്രദേശിന്റെയും ത്രിപുരയുടേയും വനിത ക്രിക്കറ്റ് ടീം അംഗങ്ങള്‍ തലനാരിഴയ്ക്കാണ് ഇടിമിന്നലേല്‍ക്കാതെ രക്ഷപ്പെട്ടത് . മത്സരം നടക്കേണ്ട സ്റ്റേഡിയത്തിന് സമീപത്തെ ഒരു മരം മിന്നലില്‍ പൂര്‍ണമായി കത്തി നശിച്ചു .

English summary
20 Killed in Lightning Strikes as Heavy Rain Lashes Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X