സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്ക : 19 ശ്രീലങ്കന്‍ പൗരന്മാര് കൂടി ഇന്ത്യയിലെത്തി
ചെന്നൈ : സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ നിന്ന് 19 പേര് കൂടി ഇന്ത്യയിലെത്തി. ജഫ്ന, മാന്നാര്‍ എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉള്ളവരാണ് ബോട്ടില്‍ തമിഴ്നാട്ടിലെ ധനുഷ്കോടിയില്‍ എത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അഭയാര്‍ഥികള്‍ പറഞ്ഞു. അവശ്യ സാധനങ്ങളുടെ വില പോലും കുത്തനെ ഉയരുകയാണെന്നും ഇവര്‍ പറയുന്നു.വെള്ളിയാഴ്ച രണ്ടു കുട്ടികള്‍ ഉള്‍പ്പടെ നാല് പേര് ഇന്ത്യയിലെത്തിയിരുന്നു. സത്രീകളും കുട്ടികളും പുരുഷന്മാരും ഉള്‍പ്പടെ 39 പേരാണ് ഇന്ത്യയിലെത്തിയത്. അഭയാര്‍ഥികളായി നിരവധി പേരാണ് തമിഴ്നാട്ടിലേക്ക് എത്തുന്നത്. ശ്രീലങ്കയിലെ അവസ്ഥ കൂടുതല്‍ മോശമാകുകയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശ്രീലങ്കന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞു. നഗരങ്ങളില്‍ ജനം ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
ഇതിന് മുമ്പും ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ഥികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. മാര്‍ച്ച് 22ന്് 16 ശ്രീലങ്കന്‍ പൗരന്മാര് ഇന്ത്യയിലെത്തിയിരുന്നു. രണ്ട് ബാച്ചുകളായാണ് ഇവര്‍ രാജ്യത്തെത്തിയത്. ശ്രീലങ്കയില്‍ നിന്ന് ബോട്ടുകളിലായി ആറ്, പത്ത് പേര് അടങ്ങുന്ന സംഘങ്ങളായാണ് രാമേശ്വരം, ധനുഷ്കോടി എന്നീ തീരങ്ങളില്‍ ഇവര്‍ എത്തിയത്. ആറു പേര് അടങ്ങുന്ന സംഘത്തില്‍ മൂന്ന് പേര് കുട്ടികളാണ്. കടലിന് നടക്കായി കുടുങ്ങിപ്പോയ ഇവരെ കോസ്റ്റല്‍ ഗാര്‍ഡാണ് ഇന്ത്യയിലെത്തിച്ചത്. രാത്രിയോടെയാണ് പത്ത് പേര് അടങ്ങുന്ന രണ്ടാമത്തെ സംഘം ഇന്ത്യന്‍ തീരത്തെത്തിയത്.

ഭർത്താവും ഭാര്യയും നാലുമാസം പ്രായമുള്ള മകനും മറ്റൊരു സ്ത്രീയും അവരുടെ ആറും പന്ത്രണ്ടും വയസ്സുള്ള രണ്ടു മക്കളുമാണ് അഭയാർഥികളായി ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത്. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളുമാണ് രണ്ടാമത്തെ സംഘത്തിൽ ഉണ്ടായിരുന്നത്. ആദ്യ സംഘം ബോട്ട് വഴി ധനുഷ്കോടിയിലെത്താനാണ് ശ്രമിച്ചതെന്നും എന്നാൽ പാതിവഴിയിൽ ഇറങ്ങേണ്ടിവരികയായിരുന്നു. തുടർന്നാണ് കോസ്റ്റൽഗാർഡ് ഇവരെ രക്ഷപ്പെടുത്തിയത്.
രാജ്യത്തെ ബുദ്ധിമുട്ടുകള്‍ കാരണമാണ് ഇവിടേക്ക് വന്നതെന്നും വെള്ളവും ഭക്ഷണവും ഇല്ലാതെയാണ് കടലില്‍ വെച്ച് കുടുങ്ങിപ്പോയെന്നും മേരി ക്ലാരിന് പറഞ്ഞു. ശ്രീലങ്കയില്‍നിന്ന് ബോട്ടുകളില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ഒട്ടേറെപ്പേര്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. തീരസംരക്ഷണസേനയുടെ ബോട്ട് (ഹോവര്‍ക്രാഫ്റ്റ്) ഉപയോഗിച്ചാണ് അഭയാര്‍ഥികളെ രക്ഷിച്ചത്. ക്യാമ്പിലെത്തിച്ച് ഭക്ഷണം നല്‍കിയശേഷം പൊലീസിനു കൈമാറി. തുടര്‍ന്ന് ഇവരെ മണ്ഡപം ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പിലേക്കു മാറ്റിയിരുന്നു.
ഇതാര് ദേവസേനയോ; പൊളി ലുക്കിലാണല്ലോയെന്ന് ആരാധകര്‍, സ്നേഹയുടെ വൈറല്‍ ചിത്രങ്ങള്‍
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications