Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭയില്‍ കൂട്ട സസ്‌പെന്‍ഷന്‍; എഎ റഹീം ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലക്ക്, 19 എംപിമാര്‍ പുറത്ത്

ന്യൂഡല്‍ഹി: വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ക്ക് രാജ്യസഭയില്‍ സസ്‌പെന്‍ഷന്‍. എഎ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവരുള്‍പ്പെടെ 19 അംഗങ്ങള്‍ക്കാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നാല് പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്തിരുന്നു. അടുത്ത ഒരാഴ്ച ഇവര്‍ക്ക് സഭാ നടപടികളില്‍ വിലക്കുണ്ടാകും.

തിങ്കളാഴ്ച ലോക്‌സഭയിലെ നാല് കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്റ് ചെയ്തിരുന്നു. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം കഴിയുംവരെയാണ് ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ളവരെ സ്പീക്കര്‍ ഓം ബിര്‍ള സസ്‌പെന്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് രാജ്യസഭയിലും നടപടിയെടുത്തിരിക്കുന്നത്.

p

രാജ്യസഭയില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചവരെയാണ് സസ്‌പെന്റ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ സുസ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരെ കൂടാതെ കനിമൊഴി സോമുവിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ചു പ്രതിഷേധിച്ചതാണ് നടപടിക്ക് കാരണം.

നേരത്തെ പ്രതിഷേധം കാരണം രാജ്യസഭാ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. വീണ്ടും സഭ സമ്മേളിച്ചപ്പോഴും പ്രതിഷേധം തുടര്‍ന്നു. ഇതാണ് നടപടിയിലേക്ക് നയിച്ചത്. വിലക്കയറ്റം, ജിഎസ്ടി വര്‍ധനവ് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+