കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്;മൂന്നിടത്ത് ബിജെപിയും കോണ്‍ഗ്രസും കടുത്ത പോരാട്ടം; കൊവിഡ് ജാഗ്രതയും

Google Oneindia Malayalam News

ദില്ലി: രാജ്യസഭയിലെ 24 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പും വോട്ടലും ഇന്ന് നടക്കും. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ വാശിയേറിയ മത്സരമാണ് നടക്കുക. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളാണ് ഇവ മൂന്നും. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 18 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്. പിന്നീട് കര്‍ണ്ണാടകയില്‍ നിന്നുള്ള 4 സീറ്റിലേക്കും മിസോറാം അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഓരോ സീറ്റിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു, അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽപ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു, അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ

രാജ്യ സഭ തെരഞ്ഞെടുപ്പ്

രാജ്യ സഭ തെരഞ്ഞെടുപ്പ്

നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് ആന്ധ്രപ്രദേശ്,ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് സീറ്റ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ട് സീറ്റ്, ജാര്‍ഖണ്ഡില്‍ നിന്നുള്ള 2 സീറ്റ്, മണിപൂര്‍, മിസോറാം, മേഖാലയ എന്നിവിടങ്ങൡ നിന്നുള്ള രണ്ട് സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മണിപ്പൂരില്‍

മണിപ്പൂരില്‍

ഭരണസംഖ്യത്തിലെ ഒന്‍പത് അംഗങ്ങള്‍ രാജ വെച്ചതും എന്‍ ബിരേന്‍ സിംഗ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിമായി കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തുകയും ചെയ്ത സാഹചര്യത്തില്‍ മണിപ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം കണ്ട് തന്നെ അറിയണം. ബിജെപി സ്ഥാനാര്‍ത്ഥിയായി ലീസെംബ സനജോബയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി മംഗി ബാബുവുമാണ്.

കര്‍ണാടക

കര്‍ണാടക

കര്‍ണാടകയില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും(ജനതാദള്‍-എസ്), കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടക്കം നാല് പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ ബിജെപിയില്‍ നിന്നും ഒരാള്‍ കോണ്‍ഗ്രസില്‍ നിന്നുമാണ്.

 അരുണാചല്‍ പ്രദേശ്

അരുണാചല്‍ പ്രദേശ്

അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഒരേ ഒരു രാജ്യസഭാ സീറ്റിലേക്ക് ബിജെപി നോമിനിയായ നബാം റെബിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സീറ്റുകളിലേക്കുമുള്ള വോട്ടെണ്ണലും നടക്കും.

Recommended Video

cmsvideo
Manipur BJP leaders joined in congress | Oneindia Malayalam
 കൊവിഡ് പ്രതിസന്ധി

കൊവിഡ് പ്രതിസന്ധി

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വളരെ ജാഗ്രതയോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. മുഴുവന്‍ എംഎല്‍എമാരെയും സ്‌ക്രീനിംഗിന് വിധേയമാക്കും. മാസ്‌ക് നിര്‍ബന്ധമാക്കുന്നതിനൊടൊപ്പം കൃതൃമായ സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം ഉണ്ട്. ആര്‍ക്കെങ്കിലും ശാരീരിക താപനിലയില്‍ വ്യത്യാസമോ മറ്റേതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ പ്രകടപ്പിക്കുകയാണെങ്കില്‍ ഇവര്‍െക്ക് പ്രത്യേകം സൗകര്യം ഒരുക്കും.

കുതിരകച്ചവടം

കുതിരകച്ചവടം

രാജസ്ഥാനിലും ഗുജറാത്തിലും ബിജെപിയുടെ കുതിരകച്ചവടം ഭയന്ന് എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഇവിടുത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചനാതീതമാണ്. ഗുജറാത്തില്‍ ബിജെപിക്ക് മൂന്ന് സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസിന് രണ്ട് സ്ഥാനാര്‍ത്ഥികളുമാണ്.

ഗുജറാത്ത്

ഗുജറാത്ത്

ഗുജറാത്തില്‍ ശക്തിസിംഗ് ഗോഹില്‍, ഭരത് സിംഗ് സോളങ്കി എന്നിവരാണ് കോണ്‍ഗ്രസിനായി മത്സരിക്കുന്നത്. അഭയ് ഭരദ്വജ്, റാമില ബെന്‍, നര്‍ഹരി അമന്‍ എന്നിവര് ബിജെപി സ്ഥാനാര്‍ത്ഥികളാണ്. ഗുജറാത്തില്‍ അധികാരത്തിലുള്ള ബിജെപിക്ക് നാലില്‍ മൂന്ന് സീറ്റ് നേടാന്‍ രണ്ട് സാമാജികരുടെ കൂടെ പിന്തുണ വേണം.

രാജസ്ഥാന്‍

രാജസ്ഥാന്‍

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കുന്ന രാജസ്ഥാനില്‍ കക്ഷിനില അനുസരിച്ച് മൂന്നില്‍ രണ്ട് സീറ്റാണ് കോണ്‍ഗ്രസിന് ലഭിക്കേണ്ടത്. എന്നാല്‍ ഇവിടേയും അട്ടിമറി സാധ്യത കണക്കാക്കി കോണ്‍ഗ്രസ് എംഎള്‍എമാരെ ജയ്പൂരിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്.

English summary
19 Rajya Sabha Seats Election Will Held Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X