ജമ്മു കശ്മീര്‍: ഇസ്ലാമിക് ഭീകരരുടെ ലക്ഷ്യം വിദ്യാഭ്യാസം തടസ്സപ്പെടുത്തല്‍, കത്തിച്ചത് 19 സ്കൂളുകള്‍
കശ്മീരില്‍ മൂന്ന് മാസത്തിനിടെ കത്തിച്ചത് 19 സ്കൂളുകള്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഇസ്ലാമിക് തീവ്രവാദികളുടെ ലക്ഷ്യം കശ്മീര്‍ താഴ് വരയിലെ പൊതു വിദ്യാഭ്യാസം തടസ്സപ്പെടുത്തല്‍. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ കശ്മീരില്‍ താഴ് വരയില്‍ ഭീകരര്‍ തീയിട്ട് നശിപ്പത് 19 സ്കൂളുകളാണ്.
കശ്മീരിലെ ബന്ദിപ്പൂര്‍ ജില്ലയിലെ സര്ദേക്കോട്ട് മിഡില്‍ സ്കൂളാണ് ഭീകരര്‍ ഒടുവില്‍ അഗ്നിക്കിരയാക്കിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 11 സ്കൂളുകള്‍ പൂര്‍ണ്ണമായും എട്ട് സ്കൂളുകള്‍ ഭാഗികമായുമാണ് ആക്രമിക്കപ്പെട്ടിട്ടുള്ളത്. പ്രശ്നം പൊലീസുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കാനാണ് കശ്മീര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അജാസ് അഹമ്മദ് ഇന്ത്യന്‍ എക്സപ്രസിനോട് പറഞ്ഞത്.

കശ്മീര്‍ സംഘര്‍ഷം
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്കിടെയാണ് കശ്മമീരിലെ സ്കൂളുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നത്.

ലക്ഷ്യം വിദ്യാഭ്യാസം ഇല്ലാതാക്കല്‍!!
ജൂലൈ എട്ടിന് ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ക്കിടെ 19 സ്കൂളുകളാണ് കശ്മീര്‍ താഴ് വരയില്‍ തീയിട്ട് നശിപ്പിച്ചത്. സംഭവത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തുകയോ ആരെയും അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല.

5000 വിദ്യാര്‍ത്ഥികളുടെ ഭാവി!!
മൂന്ന് ഹയര്‍സെക്കണ്ടറി സ്കൂള്‍, എട്ട് ഹൈസ്കൂളുകള്‍, ഏഴ് മിഡില്‍ പ്രൈമറി സ്കൂളുകള്‍, ഒരു ജവഹര്‍ നവോദയ സ്കൂള്‍ എന്നിവയാണ് തീയിട്ട് തകര്‍ത്തിട്ടുള്ളത്. 5000 കുട്ടികളാണ് ഈ സ്കൂളുകളിലായി പ്രവേശനം നേടിയിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

സംഘര്‍ഷത്തിനിടെ 1989ലും
1989ലെ സംഘര്‍ഷകാലത്താണ് നേരത്തെ സ്കൂളുകള്‍ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങളുണ്ടാകുന്നത്. അക്കാലത്ത് നൂറ് കണക്കിന് സ്കൂളുകളും കോളേജുകളും അജ്ഞാതര്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു. വളരെ വര്‍ഷങ്ങളെടുത്തായിരുന്നു തകര്‍ക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുനര്‍നിര്‍മിക്കപ്പെട്ടത്.

ദക്ഷിണ കശ്മീരില്‍
ബര്‍ഹാന്‍ വാനി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ദക്ഷിണ കശ്മീരിലെ കുല്‍ഗാമിലാണ് ഏറ്റവുമധികം സ്കൂളുകള്‍ ആക്രമിക്കപ്പെട്ടത്. രണ്ട് ഹൈസ്കൂളുകള്‍ ഒരു ഹയര്‍സെക്കണ്ടറി സ്കൂള്‍, രണ്ട് മിഡില്‍ സ്കൂളുകള്‍, ഒരു ജവഹര്‍ നവോദയ സ്കൂളുകളുമാണ് കുല്‍ഗാമില്‍ മാത്രം തകര്‍ക്കപ്പെട്ടത്. ശേഷിക്കുന്നവ ബുദ്ഗാം, ബന്ദിപ്പൂര്‍, ബാരാമുല്ല, ഷോപ്പിയാന്‍, കുപ് വാര, അനന്ദ്നാഗ്, ഗാന്ദര്‍ബാല്‍, പുല്‍വാമ ജില്ലകളിലായാണുള്ളത്.

സ്കൂളുകളുടെ സുരക്ഷ വര്‍ധിപ്പിക്കും
കശ്മീര്‍ താഴ് വരയിലെ സ്കൂളുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെയും ചൗക്കീദാര്മാരെയും നിയമിക്കാനുള്ള നീക്കവും വിദ്യാഭ്യാസ വകുപ്പ് നടത്തുന്നുണ്ട്.

മൂന്ന് മാസത്തോളം
കശ്മീര്‍ താഴ് വരയില്‍ സംഘര്‍ഷം വ്യാപിച്ചതോടെ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടും മറ്റ് കാരണങ്ങള്‍ കൊണ്ടും മൂന്നു മാസത്തോളമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചിട്ടില്ല. ഇതിനിടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications