• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മധ്യപ്രദേശിനെ ഉലച്ച് ലൈംഗിക അതിക്രമങ്ങൾ: ഇൻഡോറിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് റെയിൽവേ ട്രാക്കിലുപേക്ഷിച്ചു

ഇൻഡോർ: മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിനിടെ മനസാക്ഷിയെ ഞെട്ടിക്കുന്ന രണ്ട് പീഡനങ്ങൾ കൂടി പുറത്തുവരുന്നു. 14 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് മർദ്ദിച്ച് ജീവനോടെ മറവുചെയ്തതാണ് ഇതിൽ ആദ്യത്തെ സംഭവം. ബെതൂളിലാണ് പെൺകുട്ടിയ്ക്ക് നേരെയുള്ള ഈ ക്രൂരത. മധ്യപ്രദേശിലെ ഇൻഡോറിൽ 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ക്രൂരമായി ആക്രമിച്ച ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചതാണ് രണ്ടാമത്തെ സംഭവം. കോളേജ് വിദ്യാർത്ഥിനിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുള്ളത്.

ജോ ബൈഡന് കത്തെഴുതി ട്രംപ്, ഓവല്‍ ഓഫീസില്‍ ഏല്‍പ്പിച്ചു, പ്രസിഡന്റിന്റെ പ്രതികരണം ഇങ്ങനെ

ബെതുളിലെ ഒരു ഗ്രാമത്തിൽ ഫാമിൽ മോട്ടോർ ഓഫ് ചെയ്യാൻ തനിച്ചെത്തിയ പെൺകുട്ടിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. തുടർന്ന് കല്ലുകൊണ്ട് ആക്രമിച്ച് ജീവനോടെ മറവുചെയ്യാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ അന്വേഷിച്ചെത്തിയ കുടുംബാംഗങ്ങളാണ് ആക്രമിക്കപ്പെട്ട് വേദനയിൽ പുളയുന്ന പെൺകുട്ടിയെ കണ്ടെത്തിയത്.

സംഭവത്തിൽ എസ്‌സി / എസ്ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പുറമേ 35 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതായി ലോക്കൽ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള മഹേന്ദ്ര സിംഗ് പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടിയ്ക്ക് സ്വകാര്യ ഭാഗങ്ങൾക്കും താടിയെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പെൺകുട്ടിയെ തുടർചികിത്സയ്ക്കായി നാഗ്പൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

ഇൻഡോറിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. യുവതിയുടെ മുൻ കാമുകൻ അവളെ നന്ദഗ്രാമിലെ ഒരു ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും അവിടെവെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നുമാണ് വിവരം. പീഡിപ്പിച്ച വിവരം പുറത്തറിയിക്കുമെന്ന് പെൺകുട്ടി ഭീഷണിപ്പെടുത്തിയതോടെ അക്രമികൾ പെൺകുട്ടിയെ ചാക്കിൽക്കെട്ടി ഭഗീരത്പുരയിലെ റെയിൽ‌വേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു.

റെയിൽവേ ട്രാക്കിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ നാട്ടുകാരാണ് ഇൻഡോറിലെ ആശുപത്രിയിലെത്തിച്ചത്. പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾക്ക് പരിക്കേറ്റതായും രണ്ടാമത്തെ പെൺകുട്ടിയെ കുത്തേറ്റ പരിക്കുകളോടെ പ്രവേശിപ്പിച്ചിട്ടുണ്ട്. പട്നിപുരയിലെ തന്റെ കോച്ചിംഗ് സെന്ററിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്. പെൺകുട്ടിയെ പ്രധാന പ്രതിയും സുഹൃത്തും ബൈക്കിൽ പിന്തുടർന്നെത്തിയെന്നും പോലീസ് പറയുന്നു. സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൌഹാൻ സർക്കാർ 'സമൻ' കാമ്പയിൻ നടത്തുന്ന സമയത്താണ് സംഭവം. സംസ്ഥാനത്തൊട്ടാകെയുള്ള സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പെയിനാണ് ഇപ്പോൾ നടന്നുവരുന്നത്.

കഴിഞ്ഞയാഴ്ച ഉമരിയയിൽ നിന്ന് 13 വയസുകാരിയെ മധ്യപ്രദേശിൽ ഒൻപത് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തിരുന്നു. ജനുവരി ഒൻപതിനാണ് സിദി ജില്ലയിലെ തന്റെ കുടിലിനുള്ളിൽ 48 കാരിയായ മറ്റ് നാല് പേരുടെ സഹായത്തോടെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവും പുറത്തുവന്നിരുന്നു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയുൾപ്പെടെ അഞ്ച് പ്രതികളെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

cmsvideo
  Mahua Moitra questions Amit shah and PM Modi in Arnab case

  English summary
  19 Year old college student brutally attacked and throwned to railway track in MP
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X