Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു, പിന്നാലെ ജീവനൊടുക്കി 19കാരൻ

നാഗ്പൂർ: അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന ശേഷം 19കാരൻ ആത്മഹത്യ ചെയ്തു. ഗോ എയറിന്റെ ജീവനക്കാരനാണ് മരിച്ചത്. നാഗ്പൂർ എയർപോർട്ടിൽ ഗോ എയറിന്റെ ഗ്രൗണ്ട് സ്റ്റാഫായിരുന്ന മദൻ ചവാനാണ് ആത്മഹത്യ ചെയ്തത്.

അമ്മയുടെ പിറന്നാൾ ദിനത്തിലായിരുന്നു മകന്റെ ആത്മഹത്യ. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അമ്മയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചതിന് പിന്നാലെ മദൻ ചവാൻ ജീവനൊടുക്കുകയായിരുന്നു. ചന്ദ്രമണി നഗറിലെ വസതിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മകന്റെ ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് മദൻ ചവാന്റെ പിതാവ് പോലീസിനോട് പറഞ്ഞു. അമിത ജോലിഭാരത്തെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രഥാമിക നിഗമനം . മഞ്ഞപ്പിത്തബാധയെ തുടർന്ന് രണ്ടാഴ്ചയോളമായി അവധിയിലായിരുന്നു മദൻ ചവാൻ.

rope

സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. എന്നാൽ അമ്മയ്ക്ക് ജന്മദിനാശംസകൾ എഴുതിയ കുറിപ്പിൽ അമ്മ എന്നോട് ക്ഷമിക്കണമെന്ന് എഴുതിയിട്ടുണ്ട്. നാഗ്പൂർ പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥയാണ് മദന്റെ അമ്മ. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+