പാകിസ്താന്‍ വെടിവെയ്പ്പില്‍ 19 കാരി കൊല്ലപ്പെട്ടു, വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു
ജമ്മു: അതിര്‍ത്തിയിലുണ്ടായ പാക് വെടിവെയ്പ്പില്‍ 19 കാരി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസത്തില്‍ ഇന്ത്യന്‍ സൈനികനും ഒരു സ്ത്രീയും കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
ജമ്മുകാശ്മീരിലെ നൗഷോരാ, അര്‍ണിയ, രാംഗഡ് മേഖലയിലാണ് പാക് സൈന്യം വെടിയുതര്‍ത്തത്. ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച ആറ് മണിയോടെയാണ് ആക്രമണം നടന്നത്.

സാംബാ ജില്ലയിലെ രാംഗഡിലുണ്ടായ വെടിവെയ്പിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. പരിക്കേറ്റവര്‍ അര്‍ണിയ മേഖലയിലുള്ളവരാണ്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്‍ഡിപോറയിലെ അജര്‍ ഗ്രാമത്തില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം ഇതുവരെ 60 ഓളം വെടിനില്‍ത്തല്‍ ലംഘനങ്ങളാണ് പാക് നടത്തിയത്. ഇതുവരെ ആറ് പേരും നാല് ബിഎസ്എഫ് സൈനികരും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. 30 ലധികം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.












Click it and Unblock the Notifications