Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 19കാരി മരിച്ചു, നാക്ക് മുറിച്ചെടുത്ത നിലയിലെന്ന് ഡോക്ടർ

ദില്ലി: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 19കാരി മരിച്ചു. ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം 14ന് ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ വച്ചായിരുന്നു നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഇന്നലെയായിരുന്നു എയിംസിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത രീതിയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പുല്ലുവെട്ടുന്നതിനിടെ

പുല്ലുവെട്ടുന്നതിനിടെ

പെണ്‍കുട്ടി അമ്മയോടൊപ്പം പുല്ലുവെട്ടാന്‍ പോയതിനിടെയാണ് സംഭവം. പാടത്ത് നിന്ന് നാല് പേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദില്ലി എയിംസിലേക്ക്

ദില്ലി എയിംസിലേക്ക്

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം ഹത്‌റാസിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയോടെ ദില്ലി എയിംസിലേക്ക് മാറ്റുകയായിരുന്നു. കയ്യും കാലും തളര്‍ന്ന അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. ക്രൂരമായ പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

പൊലീസിനെതിരെ കുടുംബം

പൊലീസിനെതിരെ കുടുംബം

സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. കേസില്‍ പൊലീസ് ഇടപെടാന്‍ വൈകിയെന്നാണ് കുടുംബത്തിന്റെ പരാതി. പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതി നല്‍കിയാന്‍ എത്തിയപ്പോള്‍ നടപടി സ്വീകരിക്കാന്‍ വൈകിയെന്നാണ് കുടുംബം ഉന്നയിക്കുന്നത്.

Recommended Video

cmsvideo
    ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam
    നിഷേധിച്ച് പൊലീസ്

    നിഷേധിച്ച് പൊലീസ്

    അതേസമയം കുടുബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച് കുടുംബം രംഗത്തെത്തി. ആദ്യം ഒരാളെ അറസ്റ്റ് ചെയ്‌തെന്നും അയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അന്വേഷമം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. കേസ് പെട്ടെന്ന് തീര്‍പ്പാക്കാന്‍ അതിവേഗ കോടതിക്ക് വിടാന്‍ എസ്പി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് പൊലീസ് വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+