കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 19കാരി മരിച്ചു, നാക്ക് മുറിച്ചെടുത്ത നിലയിലെന്ന് ഡോക്ടർ

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 19കാരി മരിച്ചു. ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം 14ന് ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ വച്ചായിരുന്നു നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഇന്നലെയായിരുന്നു എയിംസിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത രീതിയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പുല്ലുവെട്ടുന്നതിനിടെ

പുല്ലുവെട്ടുന്നതിനിടെ

പെണ്‍കുട്ടി അമ്മയോടൊപ്പം പുല്ലുവെട്ടാന്‍ പോയതിനിടെയാണ് സംഭവം. പാടത്ത് നിന്ന് നാല് പേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദില്ലി എയിംസിലേക്ക്

ദില്ലി എയിംസിലേക്ക്

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം ഹത്‌റാസിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയോടെ ദില്ലി എയിംസിലേക്ക് മാറ്റുകയായിരുന്നു. കയ്യും കാലും തളര്‍ന്ന അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. ക്രൂരമായ പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

പൊലീസിനെതിരെ കുടുംബം

പൊലീസിനെതിരെ കുടുംബം

സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. കേസില്‍ പൊലീസ് ഇടപെടാന്‍ വൈകിയെന്നാണ് കുടുംബത്തിന്റെ പരാതി. പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതി നല്‍കിയാന്‍ എത്തിയപ്പോള്‍ നടപടി സ്വീകരിക്കാന്‍ വൈകിയെന്നാണ് കുടുംബം ഉന്നയിക്കുന്നത്.

Recommended Video

cmsvideo
ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam
നിഷേധിച്ച് പൊലീസ്

നിഷേധിച്ച് പൊലീസ്

അതേസമയം കുടുബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച് കുടുംബം രംഗത്തെത്തി. ആദ്യം ഒരാളെ അറസ്റ്റ് ചെയ്‌തെന്നും അയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അന്വേഷമം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. കേസ് പെട്ടെന്ന് തീര്‍പ്പാക്കാന്‍ അതിവേഗ കോടതിക്ക് വിടാന്‍ എസ്പി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് പൊലീസ് വ്യക്തമാക്കി.

സൗഹൃദ കൂടിക്കാഴ്ചയല്ല; രാഷ്ട്രീയമായിരുന്നു, ഗുണമുണ്ടായില്ല... ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍സൗഹൃദ കൂടിക്കാഴ്ചയല്ല; രാഷ്ട്രീയമായിരുന്നു, ഗുണമുണ്ടായില്ല... ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍

 ഇന്ത്യയില്‍ 61 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൊവിഡ് ഇന്ത്യയില്‍ 61 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൊവിഡ്

രാഹുല്‍ ഗാന്ധി കര്‍ഷകരുമായി കൂടികാഴ്ച്ച നടത്തും; ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യവ്യാപക ധര്‍ണരാഹുല്‍ ഗാന്ധി കര്‍ഷകരുമായി കൂടികാഴ്ച്ച നടത്തും; ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യവ്യാപക ധര്‍ണ

 2290 കോടിയുടെ ആയുധങ്ങൾ വാങ്ങാം; സായുധ സേനയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി 2290 കോടിയുടെ ആയുധങ്ങൾ വാങ്ങാം; സായുധ സേനയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

English summary
19 Year Old Hathras Rape victim has died in Delhi Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X