Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് ഫോണ്‍ കണ്ട് അസൂയ, 19കാരനെ സഹപാഠി തലക്കടിച്ചു കൊന്നു!

ജയ്പൂര്‍: 19കാരനായ വിദ്യാര്‍ഥിയെ സഹപാഠി തലയ്ക്കടിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്പൂരിനടുത്ത് ബസ്സിയിലാണ് സംഭവം. ആഗസ്ത് പതിനാലാം തീയതി വെള്ളിയാഴ്ച ബസ്സിയിലെ സര്‍ക്കാര്‍ സ്‌കൂളിന് സമീപത്ത് വെച്ചാണ്് ബാബുലാല്‍ ഭൈരവ കൊല്ലപ്പെട്ടത്. ബസ്സി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ബാബുലാല്‍ ഭൈരവ.

ഇതേ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് ബാബുലാലിനെ തലക്കടിച്ച് കൊന്നത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഈ കുട്ടിയുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ബാബുലാലിന്റെ സ്മാര്‍ട്ട് ഫോണ്‍ കണ്ട് അസൂയപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. സ്‌കൂളിന് പരിസരത്തുള്ള വിജനമായ പ്രദേശത്ത് കൂട്ടിക്കൊണ്ടുപോയ ശേഷം ബാബുലാലിന്റെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

mobilephone

നാല് കിലോയോളം തൂക്കം വരുന്ന ചുറ്റിക കൊണ്ട് തലക്കടിച്ചാണ് കൊല നടത്തിയത്. അബോധാവസ്ഥയില്‍ കിടന്ന ബാബുലാലിനെ ഉപേക്ഷിച്ച് മൊബൈല്‍ ഫോണുമായി കുട്ടി കടന്നുകളയുകയായിരുന്നു. ബാബുലാലിനെ കൊന്ന കുട്ടിയെ പോലീസ് പിടികൂടിയിട്ടുണ്ട്. ബാബുലാലിന്റെ മൊബൈല്‍ ഫോണ്‍, കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക തുടങ്ങിയ സാധനങ്ങളും പോലീസ് കണ്ടെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+