പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു, 19കാരി അറസ്റ്റില്‍
പൊള്ളാച്ചി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് പത്തൊന്‍പതുകാരിയായ യുവതി അറസ്റ്റില്‍. പ്ലസ് ടുക്കാരനായ ആണ്‍കുട്ടിയെ വിവാഹം കഴിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച് അമ്മ നല്‍കിയ പരാതിയില്‍ ആണ് പോലീസിന്റെ നടപടി.
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ ആണ് വിചിത്രമായ കേസ്. പോക്‌സോ അടക്കമുളള വകുപ്പുകളാണ് യുവതിക്ക് എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ആൺകുട്ടിയുമായി പ്രണയത്തിലായിരുന്നു യുവതി. തുടർന്ന് ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊള്ളാച്ചി പോലീസ് പറയുന്നത് ഇങ്ങനെ...
ക്യൂട്ടാണ്, ഹോട്ടും, നടി മീരാ നന്ദന്റെ പുതിയ ചിത്രങ്ങൾ വൈറൽ

അറസ്റ്റിലായ പത്തൊന്‍പതുകാരിയായ യുവതി പൊള്ളാച്ചിയിലെ ഒരു പെട്രോള്‍ പമ്പില്‍ ആണ് ജോലി ചെയ്യുന്നത്. പത്താം ക്ലാസില്‍ തോറ്റതിന് ശേഷം പഠിത്തം അവസാനിപ്പിച്ച് യുവതി പെട്രോള്‍ പമ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. പ്ലസ് ടു പൂര്‍ത്തിയാക്കിയ പതിനേഴുകാരനായ യുവാവ് പെട്രോള്‍ പമ്പില്‍ സ്ഥിരമായി എത്തിയിരുന്നു. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

തുടര്‍ന്ന് വീട്ടുകാരെ ഭയന്ന് ഇരുവരും ഒളിച്ചോടിപ്പോയി വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദിണ്ടിഗലിലേക്കാണ് ഇരുവരും കടന്നത്. അവിടെ വെച്ച് ഇരുവരും വിവാഹിതരാവുകയായിരുന്നു. വ്യാഴാഴ്ച ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം ഇരുവരും കോയമ്പത്തൂരിലേക്ക് തിരിച്ച് വന്നു. തുടര്‍ന്ന് ഒരു വാടക വീട്ടില്‍ ആയിരുന്നു ഇരുവരും താമസിച്ചിരുന്നത്.

ഒരു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറയുന്നു. ആണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ വിവരം അറിയുകയും ബന്ധം തുടരരുത് എന്ന് യുവതിയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ ആണ്‍കുട്ടി ഹെര്‍ണിയയ്ക്ക് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്ന് യുവതി കാണാനായി ആശുപത്രിയില്‍ എത്തി. അതിന് ശേഷമാണ് ഇരുവരും ഒളിച്ചോടി പോയി വിവാഹം കഴിച്ചത്.
സാരിയിൽ അണിഞ്ഞൊരുങ്ങി ഭാവന, ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

വിവാഹത്തിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ യുവതി ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. താമസിച്ചിരുന്ന സ്ഥലത്ത് വെച്ച് ആണ്‍കുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് യുവതി തന്നെ പൊളളാച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വെച്ചാണ് ഇരുവരും വിവാഹിതരാണ് എന്നുളള വിവരം പുറത്താകുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഐപിസി 366ാം വകുപ്പ് പ്രകാരം തട്ടിക്കൊണ്ട് പോകല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്ക് എതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം ഈ കേസില്‍ നിരവധിയായ പ്രശ്‌നങ്ങളുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങളില്‍ മാത്രമാണ് ഐപിസി 366ാം വകുപ്പ് ചുമത്തി കേസ് എടുക്കുക എന്ന് മുതിര്‍ന്ന അഭിഭാഷകനായ സി ജ്ഞാനഭാരതി പറയുന്നു.

മാത്രമല്ല പോക്‌സോയുടെ 5 (1), 5 വകുപ്പുകള്‍ സ്ത്രീകള്‍ പ്രതികളായി വരുന്ന കേസുകളില്‍ ബാധകമാകാറില്ലെന്നും സി ജ്ഞാനഭാരതി വ്യക്തമാക്കുന്നു. അറസ്റ്റ് ചെയ്ത യുവിയെ പോലീസ് പ്രത്യേക കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത യുവതിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണെന്നും ഇത്തരം ബന്ധങ്ങള്‍ക്ക് സ്ത്രീകള്‍ മുന്‍കൈ എടുക്കുക പതിവില്ലാത്തത് ആണെന്നും ചൈല്‍ഡ് ക്ലിനിക്കല്‍ സെക്കോളജിസ്റ്റായ ഡോ. മനോജ് രഘുനാഥന്‍ പറയുന്നു. ആണ്‍കുട്ടിക്കും യുവതിക്കും ആവശ്യമുളള കൗണ്‍സിലിംഗ് ലഭ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications