കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയം നിരസിച്ച യുവതിക്ക് നേരെ വ്യാപക സൈബർ ആക്രമണം; പ്രതിയെ കുടുക്കാൻ 19കാരി ചെയ്ത കടുംകൈ!!

  • By Desk
Google Oneindia Malayalam News

പാട്ന: നിരന്തരമായി സൈബർ ആക്രമണം നടത്തിയ പ്രതിയെ പിടിക്കാൻ 900 കിലോമീറ്റർ താണ്ടി യുവതിയെത്തി. ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുകളിൽ നിന്ന് ശല്യപ്പെടുത്തുകയും, ആസിഡ് ആക്രമണം നടത്തും തുടങ്ങിയ ഭീഷണികൊണ്ട് പൊറുതി മുട്ടിയപ്പോഴാണ് പ്രതിയെ പിടികൂടാനായി യുവതി തന്നെ മുന്നിട്ടിറങ്ങിയത്.

പൊണ്ണത്തടിയന്മാർക്ക് ഇനി മദ്യമില്ലെന്ന് കോസ്റ്റ് ഗാർഡ് ; അമിതവണ്ണം ജോലിയെ ബാധിക്കുന്നുപൊണ്ണത്തടിയന്മാർക്ക് ഇനി മദ്യമില്ലെന്ന് കോസ്റ്റ് ഗാർഡ് ; അമിതവണ്ണം ജോലിയെ ബാധിക്കുന്നു

ദില്ലിയിൽ നിന്നു തുടങ്ങിയ യാത്ര ചെന്നുനിന്നത് മധ്യപ്രദേശിലെ കാണ്ഡ്വ ജില്ലയിൽ. 19 കാരിയായ യുവതിക്കൊപ്പം 36 കാരനായ ഭർത്താവും ഉണ്ടായിരുന്നു. പോലീസിന്റെ സഹായത്തോടെ കെണിയൊരുക്കുകയും ഒടുവിൽ ശല്യക്കാരൻ പിടിയിലാവുകയും ചെയ്തു.

അഭിമന്യു കൊലപാതകം; പ്രളയം പ്രതികളെ പുറത്തുചാടിച്ചു..കൊലയാളിയെ തിരിച്ചറിഞ്ഞുഅഭിമന്യു കൊലപാതകം; പ്രളയം പ്രതികളെ പുറത്തുചാടിച്ചു..കൊലയാളിയെ തിരിച്ചറിഞ്ഞു

പരാതി

പരാതി

ഷാക്കിർ ഹുസൈൻ എന്നയാൾ യുവതിയുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കുകയും ഇതിലൂടെ യുവതിയെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ദില്ലിയിലെ അറിയപ്പെടുന്ന ഗായികയും മോഡലുമാണ് യുവതി. ആദ്യം ദില്ലി പോലീസിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല, പിന്നീട് സൈബർ സെല്ലിന്റെ വിവിധ ശാഖകളിലും പരാതി നൽകി. നിരാശയായിരുന്നു ഫലം.

രണ്ട് ദിവസം

രണ്ട് ദിവസം

അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോൾ മറ്റൊരു ആവശ്യമാണ് ഷാകിർ ഹുസ്സൈൻ മുന്നോട്ട് വെച്ചത്. ബെംഗളൂരുവിലെത്തി രണ്ട് ദിവസം തന്നോടൊപ്പം യുവതി കഴിയണമെന്നായിരുന്നു ഷാക്കിർ ഹുസ്സൈന്റെ ആവശ്യം.

ദില്ലിയിൽ നിന്നും

ദില്ലിയിൽ നിന്നും

ബെംഗളൂരുവിന് പകരം യുവതി പോയത് മധ്യപ്രദേശിലെ കാണ്ഡ്വയിലേക്കാണ്. പോലീസ് സ്റ്റേഷനിലെത്തി അവരുടെ സഹായത്തോടെ പ്രതിയെ പിടികൂടാനായിരുന്നു ശ്രമം. യുവതിയുടെ ഭർത്താനവ് മുൻപ് കാണ്ഡ്വയിൽ ജോലി ചെയ്തിരുന്നതിനാൽ പ്രദേശത്തെ കുറിച്ച് അറിവുണ്ടായിരുന്നു.

അസുഖമെന്ന്

അസുഖമെന്ന്

പോലീസ് നൽകിയ നിർദ്ദേശ പ്രകാരം തനിക്ക് സുഖമില്ല, കാണ്ഡ്വയിലേക്ക് വരണമെന്ന് യുവതി ഷാക്കിർ ഹുസ്സൈനെ വിളിച്ചു പറഞ്ഞു. യുവതിയുടെ വാക്ക് വിശ്വസിച്ച് ഇയാൾ കാണ്ഡ്വയിൽ എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വീണ്ടും ഭീഷണി

വീണ്ടും ഭീഷണി

ഇന്ത്യൻ ശിക്ഷാ നിയമം 151ാം വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇയാൾക്ക് ജാമ്യവും കിട്ടി. കാണ്ഡ്വ പോലീസ് ഷാക്കിർ ഹുസ്സൈനെ വീണ്ടും അറസ്റ്റ് ചെയ്യുകയും ദില്ലി പോലീസിന് കൈമാറുകയുമായിരുന്നു.

വിവാഹാഭ്യർത്ഥന

വിവാഹാഭ്യർത്ഥന

ഷാക്കിർ ഹുസ്സൈന്റെ വിവാഹാഭ്യാർത്ഥന യുവതി നിരസിച്ചിരിന്നു. ഇതിന് പ്രതികാരമായാണ് ഇയാൾ യുവതിയുടെ വ്യാജ പ്രൊഫലുകളുണ്ടാക്കി അപവാദ പ്രചരണങ്ങൾ നടത്താൻ ശ്രമിച്ചത്.

ചിത്രങ്ങൾ

ചിത്രങ്ങൾ

യുവതിയുടെ ചിത്രങ്ങളും ഫോൺ നമ്പറുകളും ഇയാൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു. യുവതിയുടെ ഭർത്താവിന്റെയും വ്യാജ പ്രൊഫൈലുകൾ ഇയാൾ ഉണ്ടാക്കിയിരുന്നു. ഭർത്താവിനെ ബലാത്സംഗക്കേസിലെ പ്രതിയായി ഇയാൾ ചിത്രീകരിക്കാൻ ശ്രമം നടത്തിയിരുന്നു.

ബന്ധം

ബന്ധം

എന്റെയും ഷാക്കിറിന്റെയും കുടുംബങ്ങൾ തമ്മിൽ സൗഹൃദമുണ്ടായിരുന്നു. വീട്ടിൽ പതിവായി വരികയും ചെയ്തിട്ടുണ്ട്. എന്നാൽ വിവാഹാഭ്യർത്ഥന നിരസിച്ചതോടെ ഇയാളുടെ സ്വാഭാവം മാറി. അന്യ മതസ്ഥനായ ഒരാളെ ഞാൻ വിവാഹം കഴിച്ചതോടെ കള്ളങ്ങൾ പറഞ്ഞ് എന്റെ വീട്ടുകാരിൽ നിന്നും എന്നെ അകറ്റാനും ശ്രമിച്ചു- യുവതി വിശദീകരിച്ചു.

English summary
A 19-yr-old travels 900 km with husband to catch online abuser
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X