1984 സിഖ് കലാപം, രണ്ടംഗ പ്രത്യക അന്വേഷണ സമിതിക്ക് സുപ്രീം കോടതി അനുമതി നല്കി
ദില്ലി: 1984ലെ സിഖ് കലാപം അന്വേഷിക്കാന്‍ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി സല്‍കി സുപ്രീം കോടതി. മുന്‍ ദില്ലി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് എസ്എന്‍ ദിംഗ്ര, ഹിമാചല്‍ പ്രദേശ് കേഡര്‍ ഐപ്എസ് ഓഫീസര്‍ അഭിഷേക് ദുല്ലാര് റിട്ടയേഡ് ഐജി രാജ്ദീപ് സിങ് എന്നിവരായിരുന്നു കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ രാജ്ദീപ് പിന്മാറിയിരുന്നു.
രണ്ടംഗ അന്വേഷണ സംഘത്തിന് കേന്ദ്രസര്‍ക്കാര്‍ സമ്മതം കൊടുത്തതിനു പിന്നാലെ സുപ്രീം കോടതിയും അംഗീകാരം നല്‍കുകയായിരുന്നു. ഒരാള്‍ പിന്മാറിയതോടെ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണ ചുമതല കൈമാറി. സിങ്ങിന് വ്യക്തിപരമായ കാരണം കൊണ്ടാണ് പിന്മാറിയതെന്ന് പറയുന്നു.

കേന്ദ്രസര്‍ക്കാറിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് രണ്ടംഗ സമിതി അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് അറയിച്ചിരുന്നു.പരാതിക്കാരന് വേണ്ടി ഹാജരായ ആര്‍എസ് സൂരി, എച്ച് എസ് ഫൂല്‍ക എന്നിവര്‍ പ്രത്യേക അന്വഷണ ടീമില്‍ വീണ്ടും മൂന്നാമതൊരാളെ നിയോഗിക്കുന്നത് കേസിന്റെ അന്വേഷണം വൈകിപ്പിക്കുമെന്ന് പറഞ്ഞു.
എന്നാല്‍ മൂന്നംഗ ബെഞ്ചിനാണ് അന്വേഷണചുമതലയെന്ന ഉത്തരവ് നിലനില്‍ക്കെ ഉത്തരവ് നടപ്പിലാക്കണമെന്ന് കോടതി പറയുന്നു. മൂനംഗ ബെഞ്ച് രൂപികരിക്കുമെന്നും അതുവരെ സമിതിയിലെ രണ്ടുപേര്‍ 186 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത 1984 സിഖ് കലാപം അന്വേഷിക്കണമെന്ന് പറഞ്ഞു. 1984ല്‍ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി അംഗരക്ഷകരായ സിഖ് വംശജരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയെ നടുക്കിയ സിഖ് കലാപം ഉണ്ടായത്
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications