കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1984 സിഖ് കലാപം, രണ്ടംഗ പ്രത്യക അന്വേഷണ സമിതിക്ക് സുപ്രീം കോടതി അനുമതി നല്കി

  • By Desk
Google Oneindia Malayalam News

ദില്ലി: 1984ലെ സിഖ് കലാപം അന്വേഷിക്കാന്‍ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി സല്‍കി സുപ്രീം കോടതി. മുന്‍ ദില്ലി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് എസ്എന്‍ ദിംഗ്ര, ഹിമാചല്‍ പ്രദേശ് കേഡര്‍ ഐപ്എസ് ഓഫീസര്‍ അഭിഷേക് ദുല്ലാര്‍ റിട്ടയേഡ് ഐജി രാജ്ദീപ് സിങ് എന്നിവരായിരുന്നു കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ രാജ്ദീപ് പിന്മാറിയിരുന്നു.


രണ്ടംഗ അന്വേഷണ സംഘത്തിന് കേന്ദ്രസര്‍ക്കാര്‍ സമ്മതം കൊടുത്തതിനു പിന്നാലെ സുപ്രീം കോടതിയും അംഗീകാരം നല്കുകയായിരുന്നു. ഒരാള്‍ പിന്മാറിയതോടെ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണ ചുമതല കൈമാറി. സിങ്ങിന് വ്യക്തിപരമായ കാരണം കൊണ്ടാണ് പിന്മാറിയതെന്ന് പറയുന്നു.

anti-sikh-riot3

കേന്ദ്രസര്‍ക്കാറിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് രണ്ടംഗ സമിതി അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് അറയിച്ചിരുന്നു.പരാതിക്കാരന് വേണ്ടി ഹാജരായ ആര്‍എസ് സൂരി, എച്ച് എസ് ഫൂല്‍ക എന്നിവര്‍ പ്രത്യേക അന്വഷണ ടീമില്‍ വീണ്ടും മൂന്നാമതൊരാളെ നിയോഗിക്കുന്നത് കേസിന്റെ അന്വേഷണം വൈകിപ്പിക്കുമെന്ന് പറഞ്ഞു.

എന്നാല്‍ മൂന്നംഗ ബെഞ്ചിനാണ് അന്വേഷണചുമതലയെന്ന ഉത്തരവ് നിലനില്‍ക്കെ ഉത്തരവ് നടപ്പിലാക്കണമെന്ന് കോടതി പറയുന്നു. മൂനംഗ ബെഞ്ച് രൂപികരിക്കുമെന്നും അതുവരെ സമിതിയിലെ രണ്ടുപേര്‍ 186 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത 1984 സിഖ് കലാപം അന്വേഷിക്കണമെന്ന് പറഞ്ഞു. 1984ല്‍ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി അംഗരക്ഷകരായ സിഖ് വംശജരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയെ നടുക്കിയ സിഖ് കലാപം ഉണ്ടായത്

English summary
1984 anti sikh riot supreme court gave permission for two member special investigation team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X