യാക്കൂബ് മേമന്റെ വധശിക്ഷക്ക് സുപ്രീംകോടതി സ്‌റ്റേ
ദില്ലി: 1993-ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസുകളിലെ പ്രതിയായ യാക്കൂബ് മേമന്റെ വധ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. യാക്കൂബ് മേമന്റെ ദയാഹര്‍ജി നേരത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു.
മഹാരാഷ്ട്ര സര്‍ക്കാറിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് മേമന്റെ ദയാ ഹര്‍ജി ഈ കഴിഞ്ഞ മെയ് 21ന് രാഷ്ട്രപതി തള്ളിയത്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങളിലൊന്ന് യാക്കൂബ് മേമന്റേതാണെന്നാണ് 2003-ലെ ടാഡ കോടതിയെ ശരിവച്ച് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.

തുടര്‍ന്ന് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേമന്‍ രാഷ്ട്രപതിയ്ക്ക് മാപ്പുഹര്‍ജി നല്‍കിയെങ്കിലും തള്ളി. ഇതിനെ ചോദ്യം ചെയ്ത മേമന്‍ 20 വര്‍ഷമായി താന്‍ ജയിലിലാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയിരുന്നു.
1994-ല്‍ നേപ്പാളി കാഠ്മണ്ഡുവില്‍ വച്ച് അറസ്റ്റിലായ യാക്കൂബ് മേമന് 2007ലാണ് കോടതി വധശിക്ഷ വിധിച്ചത്. സ്‌ഫോടനക്കേസിലെ ക്രിമിനല്‍ ഗൂഡാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും മറ്റ് പ്രതികള്‍ക്ക് പണം എത്തിച്ചുകൊടുത്തുവെന്നും കണ്ടത്തിയതിനെ തുടര്‍ന്നാണ് വധശിക്ഷ.
മുംബൈ സ്‌ഫോടന പരമ്പരിയില്‍ 257 പേര്‍ മരിക്കുകയും എഴുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി ടൈഗര്‍ മേമന്റെ സഹോദരനാണ് യാക്കൂബ് മേമന്‍. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.


Click it and Unblock the Notifications