മുംബൈ സ്ഫോടനക്കേസ് പ്രതി മുസ്തഫ ദോസ്സ മരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം
മുംബൈ: 1993 ലെ മുംബൈ സ്ഫോടനക്കേസ് പ്രതി മുസ്തഫ ദോസ്സ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച ഉച്ചക്ക് 2.30 തോടു കൂടിയായിരുന്നു അന്ത്യം.കടുത്ത പനിയും നെഞ്ചു വേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മുംബൈയിലെ ജെജെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ മൂന്നു മണി മുതല്‍ മുസ്തഫ ദോസ്സ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു.
വിചാരണവേളയില്‍ തന്നെ താനൊരു ഹൃദ്രോഗിയാണെന്നും ബൈപാസ് സര്‍ജറി ആവശ്യമാണെന്നും മുസ്തഫ ദോസ്സ കോടതിക്കു മുന്‍പാകെ അറിയിച്ചിരുന്നു.പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ദോസ്സയുടെ ശാരീരികാവസ്ഥയെ ബാധിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

1993 ലെ മുംബൈ സ്ഫോടനക്കേസില്‍ മറ്റ് ആറു പേര്‍ക്കൊപ്പം മുസ്തഫ ദോസ്സയും കുറ്റക്കാരനാണെന്ന് മുംബെയിലെ പ്രത്യേക ടാഡ കോടതി വിധിച്ചിരുന്നു.സ്ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് ആയുധം എത്തിച്ചു നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഇതിനു പുറമേ, ക്രിമിനല്‍ ഗൂഢാലോചന, സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകം എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരെ ഉണ്ട്. 1993 മാര്‍ച്ച് 12 ന് നടന്ന മുംബൈ സ്ഫോടനത്തില്‍ 257 പേര് കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത -
37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ് -
ധന രാജയോഗം 30 വർഷത്തിന് ശേഷം; ഈ രാശിക്കാർക്ക് പണവും ജോലിയും ആഡംബരവും ഒരുമിച്ച് കിട്ടും! -
ബിഹാറിൽ വൻ രാഷ്ട്രീയമാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു; നിതീഷ് കുമാർ രാജിവയ്ക്കും, രാജ്യസഭാ എംപി ആവും?











Click it and Unblock the Notifications